’വാ​ഹ​നി​ൽ’ കു​ട​ങ്ങി വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ
Monday, January 20, 2020 10:42 PM IST
ക​ട്ട​പ്പ​ന: സം​സ്ഥാ​ന​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ രാ​ജ്യ​വ്യാ​പ​ക കം​പ്യൂ​ട്ട​ർ ശൃം​ഖ​ല​യാ​യ വാ​ഹ​നി​ലേ​ക്കു മാ​റ്റി​യ​തോ​ടെ സെ​ക്ക​ൻ​ഡ്ഹാ​ൻ​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ റീ - ​ര​ജി​സ്ട്രേ​ഷ​ൻ വൈ​കു​ന്ന​താ​യി പ​രാ​തി.
മ​റ്റു​ജി​ല്ല​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്തു വാ​ങ്ങു​ന്പോ​ൾ പു​തി​യ പേ​രി​ലേ​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ന്ന​തി​ന് മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​ക​യാ​ണ്. ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി​യെ​ടു​ക്കാ​ൻ താ​മ​സ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ യൂ​സ്ഡ് വാ​ഹ​ന വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ പ​ണം​കൊ​ടു​ത്തു​വാ​ങ്ങി മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മേ പു​തി​യ വ്യ​ക്തി​ക്ക് വി​ൽ​ക്കാ​നാ​കു​ന്നു​ള്ളൂ. ഇ​ത് വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി.