രാ​ജ​ഭ​ര​ണ​ത്തി​ന്‍റെ പ്രൗ​ഢ​സ്തം​ഭം സം​ര​ക്ഷി​ക്കു​ന്നി​ല്ല
Sunday, January 19, 2020 9:50 PM IST
അ​ടി​മാ​ലി: കേ​ര​ള​ത്തി​ലെ രാ​ജ​ഭ​ര​ണ​കാ​ല​ത്തി​ന്േ‍​റ​യും ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ​ത്തി​ന്േ‍​റ​യും അ​വ​ശേ​ഷി​പ്പു​ക​ളി​ലൊ​ന്നാ​യ നേ​ര്യ​മം​ഗ​ല​ത്തി​നു സ​മീ​പ​ത്തെ റാ​ണി​ക്ക​ല്ല് സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു.
കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​നു സ​മീ​പ​മാ​ണ് രാ​ജ​ഭ​ര​ണ​കാ​ല​ത്തി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി റാ​ണി​ക്ക​ല്ല് സ്ഥി​തി​ചെ​യ്യു​ന്ന​ത്.
റാ​ണി​ക്ക​ല്ലി​ന്‍റെ ച​രി​ത്രം ഓ​ർ​മ​പ്പെ​ടു​ത്താ​നോ അ​റി​യി​ക്കാ​നോ ത​ക്ക സൂ​ച​ന​ക​ൾ ഒ​ന്നും പ്ര​ദേ​ശ​ത്തി​ല്ല.
1935-ൽ ​റാ​ണി ല​ക്ഷ​മി​ഭാ​യി നേ​ര്യ​മം​ഗ​ല​ത്തു​നി​ന്നും ഹൈ​റേ​ഞ്ചി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മി​ച്ച​തി​ന്‍റെ സ്മ​ര​ണാ​ർ​ഥം സ്ഥാ​പി​ച്ച ഈ ​ഫ​ല​ക​മി​ന്ന് അ​വ​ഗ​ണ​ന​യ്ക്കു ന​ടു​വി​ലാ​ണ്.
ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം ന​ട​പ്പി​ലാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശ്ര​മി​ച്ചാ​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​ക്കി റാ​ണി​ക്ക​ല്ലി​നെ മാ​റ്റാം. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും വേ​ണ്ടു​വോ​ളം ഇ​ട​മു​ള്ള റാ​ണി​ക്ക​ല്ലി​നു സ​മീ​പം പേ​രി​നെ​ങ്കി​ലു​മൊ​രു ഉ​ദ്യാ​നം സ്ഥാ​പി​ച്ചാ​ൽ മൂ​ന്നാ​റി​ലേ​ക്കെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ത് പു​തി​യൊ​രു അ​നു​ഭ​വ​വും അ​റി​വു​മാ​കും.
കു​റ​ഞ്ഞ​പ​ക്ഷം റാ​ണി​ക്ക​ല്ലും പ​രി​സ​ര​വും ശു​ചി​യാ​യി സൂ​ക്ഷി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.