കെ.​എ​സ്.​അ​ജി ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Sunday, January 19, 2020 9:47 PM IST
തൊ​ടു​പു​ഴ : ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി കെ.​എ​സ്.​അ​ജി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ആ​ർ​എ​സ്എ​സി​ന്‍റെ ശാ​ഖാ മു​ഖ്യ ശി​ക്ഷ​ക്, മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ്, ഖ​ണ്ഡ് കാ​ര്യ​വാ​ഹ് തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.
യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, യു​വ​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ബി​ജെ​പി തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് , തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് , ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ വ​ഹി​ച്ച​തി​നു ശേ​ഷം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചു. ദീ​ന​ദ​യാ സേ​വാ ട്ര​സ്റ്റി​ന്‍റെ ഭാ​ര​വാ​ഹി​യും ജി​ല്ലാ ഷ​ട്ടി​ൽ ബാ​റ്റ്മി​ന്‍റ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന ചു​മ​ത​ല​യും വ​ഹി​ക്കു​ന്നു​ണ്ട്. കു​മാ​ര​മം​ഗ​ലം ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ സാ​ന്ദീ​പ​നി എ​ൽ പി. ​സ്കൂ​ളി​ന്‍റെ മാ​നേ​ജ​രാ​ണ്. ഭാ​ര്യ ര​ശ്മി. മ​ക​ൻ മാ​ധ​വ് റാം. ​
തെ​ര​ഞ്ഞെ​ടു​പ്പി​ന് ബി​ജെ​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ എം. ​എ​സ്. ശ്യാം​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. കെ.​എ​സ്. അ​ജി​യെ സ്ഥാ​നം ഒ​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് ബി​നു ജെ ​കൈ​മ​ൾ ഷാ​ൾ അ​ണി​യി​ച്ചു. സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി കെ. ​സു​ഭാ​ഷ്, ദ​ക്ഷി​ണ മേ​ഖ​ലാ സം​ഘ​ട​നാ സെ​ക്ര​ട്ട​റി എ​ൽ. പ​ത്മ​കു​മാ​ർ, ബി​നു ജെ.​കൈ​മ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.