മ​ന്ത്രി മ​ണിയുടെ പ്രസ്താവന ശുദ്ധ അസംബന്ധം-എം.​ജെ.​ജേ​ക്ക​ബ്
Sunday, January 19, 2020 9:47 PM IST
തൊ​ടു​പു​ഴ: വാ​യി​ൽ തോ​ന്നു​ന്ന​ത് കോ​ത​യ്ക്കു​പാ​ട്ട് എ​ന്ന നി​ല​യി​ലു​ള്ള മ​ന്ത്രി എം.​എം. മ​ണി​യു​ടെ പ്ര​സം​ഗ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് ഒ​രു മ​ന്ത്രി​യു​ടെ നി​ല​വാ​ര​ത്തി​ൽ സം​സാ​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്എം ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്.
ജി​ല്ല​യി​ൽ പ്ല​സ്ടു സ്കൂ​ളു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് പി.​ജെ. ജോ​സ​ഫ് എ​തി​രാ​യി​രു​ന്നു​വെ​ന്നും സി​പി എം ​ഇ​ട​പെ​ട്ട് അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വി.​എ​സ്. അ​ച്ച്യു​താ​ന​ന്ദ​നെ​കൊ​ണ്ട് സ്കൂ​ളു​ക​ൾ അ​നു​വ​ദി​ച്ചെ​ന്നു​ള്ള മ​ണി​യു​ടെ പ്ര​സ്താ​വ​ന ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്. സം​സ്ഥാ​ന​ത്ത് പ്ല​സ്ടു സ്കൂ​ളു​ക​ൾ അ​നു​വ​ദി​ച്ച​ത് 1986-2001 കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. അ​ന്ന് മു​ഖ്യ​മ​ന്ത്രി ഇ.​കെ നാ​യ​നാ​രാ​യി​രു​ന്നു.
പ്രീ​ഡി​ഗ്രി കോ​ള​ജു​ക​ളി​ൽ നി​ന്നും മാ​റ്റി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളാ​ക്കി മാ​റ്റാ​ൻ നി​യ​മ​സ​ഭ​യി​ൽ നി​യ​മം കൊ​ണ്ടു​വ​ന്ന​ത് പി.​ജെ ജോ​സ​ഫി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ല​സ് ടു ​സ്കൂ​ളു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ സി​പി​എം അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. എ​ൽ​ഡി​എ​ഫി​ലു​ണ്ടാ​യ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്പ​തു​ശ​ത​മാ​നം സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും അ​ന്പ​തു​ശ​ത​മാ​നം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ജി​ല്ല​യി​ൽ 44 സ്കൂ​ളു​ക​ളി​ൽ പ്ല​സ് ടു ​ബാ​ച്ചു​ക​ൾ ആ​രം​ഭി​ച്ചു.
സ്വ​കാ​ര്യ മാ​നേ​ജു​മെ​ന്‍റു​ക​ൾ​ക്കു പു​റ​ത്ത് സ്വ​കാ​ര്യ സ്കൂ​ളി​ൽ അ​നു​വ​ദി​ച്ച​ത് കു​മാ​ര​മം​ഗ​ല​ത്തു മാ​ത്ര​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​ണ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ​യു​ള​ള സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് മാ​ന്യ​മാ​യ ശ​ന്പ​ളം അ​നു​വ​ദി​ച്ച​തും കോ​ള​ജു​ക​ളി​ൽ യു​ജി​സി നി​ര​ക്കി​ൽ ശ​ന്പ​ളം അ​നു​വ​ദി​ച്ച​തും പി.​ജെ ജോ​സ​ഫ് മു​ൻ​ക​യ്യെ​ടു​ത്താ​ണ.്
ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ജേ​ക്ക​ബ്് പ​റ​ഞ്ഞു.