കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, January 19, 2020 9:47 PM IST
മ​റ​യൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ ബാ​ബു​ന​ഗ​റി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി ക​പ്പ കൃ​ഷി ന​ശി​പ്പി​ച്ചു.
ബാ​ബു​ന​ഗ​ർ സ്വ​ദേ​ശി മു​രു​ക​ന്‍റെ നാ​ല് ഏ​ക്ക​ർ ക​പ്പ കൃ​ഷി​യാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത.് ഈ ​മേ​ഖ​ല​യി​ൽ ഇ​രു​പ​തോ​ളം ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ൾ തു​ട​ർ​ച്ച​യാ​യി നാ​ശ​ന​ഷ്ടം വ​രു​ത്തി.
കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചാ​ലും തു​ശ്ച​മാ​യ ന​ഷ്ട​പ​രി​ഹാ​രം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കാ​ൽ​നാ​ട്ട് ക​ർ​മം ന​ട​ത്തി

അ​ടി​മാ​ലി: കൂ​ന്പ​ൻ​പാ​റ മോ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഫെ​ബ്രു​വ​രി മൂ​ന്നി​നാ​രം​ഭി​ക്കു​ന്ന നി​നു​വെ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട് ക​ർ​മം ന​ട​ന്നു. വി​കാ​രി ഫാ.​എ​ൽ​ദോ​സ് പു​ളി​ഞ്ചു​വ​ട്ടി​ൽ കാ​ൽ​നാ​ട്ട് ക​ർ​മം നി​ർ​വ​ഹി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.