ഫി​റ്റ് ഇ​ന്ത്യ സൈ​ക്കി​ൾ റാ​ലി
Sunday, January 19, 2020 9:46 PM IST
തൊ​ടു​പു​ഴ: എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യം എ​ന്ന സ​ന്ദേ​ശ​വു​മാ​യി നെ​ഹ്റു യു​വ കേ​ന്ദ്ര, ജി​ല്ലാ യൂ​ത്ത് ക്ല​ബ് യൂ​ണി​യ​ൻ, ഗ​വ. ഫു​ഡ്ക്രാ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. തൊ​ടു​പു​ഴ ഡി ​വൈ എ​സ് പി ​കെ.​പി. ജോ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ഹ​രി​ലാ​ൽ, എ​ൻ. ര​വീ​ന്ദ്ര​ൻ, സി.​വി. പോ​ൾ, എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, വി​ഷ്ണു വി. ​പി​ള്ള, നി​ഖി​ൽ മു​ര​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.