ഇം​ഗ്ലീ​ഷ് ഭാ​ഷ മി​ക​വ് പ്ര​ഖ്യാ​പ​നം ന​ട​ത്തി
Sunday, January 19, 2020 9:46 PM IST
തൊ​ടു​പു​ഴ: സ​മൂ​ഹ​ത്തി​ലെ മാ​റ്റ​ങ്ങ​ൾ​ക്ക് പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ.
കോ​ള​പ്ര ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ പൊ​തു വി​ദ്യാ​ഭ്യാ​സ​സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇം​ഗ്ലീ​ഷ് ഭാ​ഷ മി​ക​വ് പ്ര​ഖ്യാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ത​ന്നെ പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​ത് വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ സ്കൂ​ളി​ന്‍റെ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കൊ​പ്പം അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​ത്തി​നാ​യി മൂ​ന്നു ല​ക്ഷം രൂ​പ എം​എ​ൽ​എ അ​നു​വ​ദി​ച്ചു. കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് സാ​ബു അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ​സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ.​ബി​നു​മോ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി.​എ​സ്.​ഷാ​ലി​മോ​ൾ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം സു​മ അ​നി​ൽ, പി​ടി​എ പ്ര​സി​ഡ​ണ്ട് സി.​എ​സ്.​ശ്രീ​ജി​ത്ത് , കൈ​റ്റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ ഷാ​ജി​മോ​ൻ, എ​ഇ​ഒ കെ.​വി രാ​ജു, ബി​പി​ഒ മു​രു​ക​ൻ വി.​അ​യ​ത്തി​ൽ, വി.​സി ബൈ​ജു, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.