തീ​റ്റ​പ്പു​ൽ ക്ഷാ​മം; ക്ഷീ​ര​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്
Sunday, January 19, 2020 9:46 PM IST
ഉ​പ്പു​ത​റ: തീ​റ്റ​പ്പു​ൽ ക്ഷാ​മം വ​ർ​ധി​ച്ച​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്.
അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള വൈ​ക്കോ​ലി​ന് വി​ല വ​ർ​ധി​ച്ച​താ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വേ​ന​ൽ ക​ന​ത്ത​തോ​ടെ തീ​റ്റ​പ്പു​ല്ലു​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി. വ​ന​ത്തി​ൽ​പോ​യി തീ​റ്റ​പ്പു​ല്ല് ചെ​ത്തി​യി​രു​ന്ന​വ​ർ​ക്കു​പോ​ലും പു​ല്ല് കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. ഒ​രു കി​ലോ​ഗ്രാം വൈ​ക്കോ​ലി​ന് ഏ​ഴു​രൂ​പ​യാ​യി​രു​ന്ന​ത് 10 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.
വേ​ന​ലാ​യ​തോ​ടെ പാ​ലു​ത്പാ​ദ​ന​ത്തി​ലും കു​റ​വു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.
മി​ൽ​മ​വ​ഴി സ​ബ്സി​ഡി നി​ര​ക്കി​ൽ വൈ​ക്കോ​ൽ വി​ത​ര​ണം​ചെ​യ്യാ​ൻ ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ഇ​തു​വ​രെ​യും വൈ​ക്കോ​ൽ എ​ത്തി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.