നെ​ടു​ങ്ക​ണ്ട​ത്തി​നു വേ​ണം പു​തി​യ ടൗ​ണ്‍ ഹാ​ൾ
Sunday, January 19, 2020 9:46 PM IST
നെ​ടു​ങ്ക​ണ്ടം: താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ നെ​ടു​ങ്ക​ണ്ട​ത്ത് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ടൗ​ണ്‍ ഹാ​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
നി​ല​വി​ലു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ ടൗ​ണ്‍ ഹാ​ളി​ൽ സ്ഥ​ല പ​രി​മി​തി​യും അ​സൗ​ക​ര്യ​ങ്ങ​ളും മൂ​ലം വ​ലി​യ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്. 200 പേ​രെ മാ​ത്രം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​താ​ണ് നി​ല​വി​ലു​ള്ള ഹാ​ൾ. ഈ ​ഹാ​ളി​ലാ​ണ് വ​ലി​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ജി​ല്ലാ​ത​ല സം​ഗ​മം ഇ​വി​ടെ​യാ​ണ് ന​ട​ന്ന​ത്. പ​രി​പാ​ടി​ക്കെ​ത്തി​യ ആ​യി​ര​ത്തോ​ളം ആ​ളു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​പ​രി​മി​തി മൂ​ലം ബു​ദ്ധി​മു​ട്ടി. സം​ഗ​മ​ത്തി​നെ​ത്തി​യ​വ​ർ ടൗ​ണ്‍​ഹാ​ളി​ന് പു​റ​ത്തും റോ​ഡി​ലു​മാ​യി നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. 25 പേ​ർ​ക്ക് ക​ഷ്ടി​ച്ച് ഇ​രി​ക്കാ​വു​ന്ന സ്റ്റേ​ജാ​ണ് ഹാ​ളി​ൽ ഉ​ള്ള​ത്. സം​ഗ​മ​ത്തി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രി​ൽ ആ​ദ്യ​മെ​ത്തി​യ​വ​ർ വേ​ദി ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും ജി​ല്ല​യി​ലെ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രും കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി​നി​ൽ​ക്കേ​ണ്ടി​വ​ന്നു. നെ​ടു​ങ്ക​ണ്ട​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ക​ച്ച ടൗ​ണ്‍​ഹാ​ൾ ഉ​ണ്ടാ​ക​ണം എ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. 2016 - 17 വ​ർ​ഷ​ത്തി​ൽ ടൗ​ണ്‍ ഹാ​ൾ പു​തു​ക്കി​പ്പ​ണി​യാ​ൻ തീ​രു​മാ​നി​ക്കു​ക​യും ഇ​തി​നാ​യി 55,000 രൂ​പ മു​ട​ക്കി പ്ലാ​ൻ ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു എ​ന്നാ​ൽ പി​ന്നീ​ട് ക​മ്മ​റ്റി​യി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ​ഭി​ന്ന​ത മൂ​ലം പ​ദ്ധ​തി​ത​ന്നെ പ​ഞ്ചാ​യ​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് നി​ല​ക​ളി​ലു​ള്ള ഹാ​ൾ നി​ർ​മ്മി​ച്ച് പാ​ർ​ക്കിം​ഗ്, ഓ​ഫീ​സു​ക​ൾ, ഹാ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രു​ന്നു മാ​സ്റ്റ​ർ പ്ലാ​ൻ.