കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ തുറക്കൽ: ആ​ന്പ​ൽ ജോ​ർ​ജ് ഉ​പ​വ​സി​ക്കും
Saturday, January 18, 2020 11:14 PM IST
തൊ​ടു​പു​ഴ: കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ആ​ന്പ​ൽ ജോ​ർ​ജ് ഫെ​ബ്രു​വ​രി 15ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് കെഎ​സ്ആ​ർ​ടി​സി എം.​ഡി​യു​ടെ ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​നു മു​ന്പി​ൽ ഏ​ക​താ ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കും. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷം മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ തൊ​ണ്ണൂ​റു ശ​ത​മാ​ന​വും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി അ​വ​സാ​ന മി​നു​ക്കു പ​ണി​ക​ളു​ടെ പേ​രി​ൽ ഉ​ദ്ഘാ​ട​നം അ​ന​ന്ത​മാ​യി നീ​ട്ടു​ക​യാ​ണ്.

ഇ​തി​നു ശേ​ഷം നി​ർ​മാ​ണം ആ​രം​ഭി​ച്ച സ​മീ​പ ജി​ല്ല​ക​ളി​ലെ പ​ല ഡി​പ്പോ​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തു ക​ഴി​ഞ്ഞു. ലോ​റി സ്റ്റാ​ൻ​ഡി​ൽ താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ൻ​ഡ് വേ​ന​ൽ​ക്കാ​ല​മാ​യാ​ൽ പൊ​ടി​പ​ട​ല​വും മ​ഴ​ക്കാ​ല​മാ​യാ​ൽ ഉ​ഴു​തു മ​റി​ച്ച പു​ഞ്ച​പ്പാ​ട​വു​മാ​യി മാ​റും. ബ​സ് കാ​ത്തി​രു​പ്പ് സൗ​ക​ര്യ​ങ്ങ​ളോ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളോ ഇ​വി​ടെ​യി​ല്ല. ഡി​പ്പോ തു​റ​ക്കാ​ൻ വ​കു​പ്പ്ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ന്പ​ൽ ജോ​ർ​ജ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്ന​ത്.