കി​ണ​റ്റി​ൽ വീ​ണ യു​വ​തി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെടു​ത്തി
Saturday, January 18, 2020 11:14 PM IST
ക​രി​ങ്കു​ന്നം: കി​ണ​റ്റി​ൽ വീ​ണ യു​വ​തി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെടു​ത്തി. നെ​ല്ലാ​പ്പാ​റാ അ​റ​യ്ക്ക​ൽ ഷേ​ർ​ളി​യു​ടെ മ​ക​ൾ ഗോ​പി​ക (18)യാ​ണ് വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​ത്.

തൊ​ടു​പു​ഴ​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​ണ് ക​ര​യ്ക്കു ക​യ​റ്റി​യ​ത്. 20 അ​ടി ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ അ​ഞ്ച​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. റോ​പ്പ്, നെ​റ്റ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മു​ബാ​റ​ക്ക് കി​ണ​റ്റി​ലി​റ​ങ്ങി പ​രി​ക്കേ​റ്റ യു​വ​തി​യെ ക​ര​യ്ക്കു ക​യ​റ്റി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ ഇ​രു കാ​ലി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

തൊ​ടു​പു​ഴ ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി. രാ​ജ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഫ​യ​ർ ആ​ൻ​റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. ഒ. ​സു​ഭാ​ഷ്, സാ​ജു ജോ​സ​ഫ്, വി. ​വി​ജി​ൻ, പി.​ജി. സ​ജീ​വ്, ര​ഞ്ജി കൃ​ഷ്ണ​ൻ , എ​സ്. അ​ൻ​വ​ർ​ഷാ​ൻ, എ​സ്. നൗ​ഷാ​ദ്, ആ​ർ. നി​തീ​ഷ്, ജി​ൻ​സ് മാ​ത്യു, ഹോം ​ഗാ​ർ​ഡ് മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.