വയോധികയ്ക്കു സ്നേഹക്കൂടൊരുക്കി ത​ണ​ൽ സ്വ​യം സ​ഹാ​യ സം​ഘം
Saturday, January 18, 2020 11:12 PM IST
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി വ​ട്ട​പ്പാ​റ​യി​ൽ പ്ലാ​സ്റ്റി​ക് ഷെ​ഡി​ൽ ദു​രി​ത​ജീ​വി​തം ന​യി​ച്ചി​രു​ന്ന വി​ധ​വ​യാ​യ വ​യോ​ധി​ക​യ്ക്ക് സ്നേഹവീടൊ രുക്കി ത​ണ​ൽ സ്വ​യം സ​ഹാ​യ സം​ഘം. നി​ര​വ​ധി സേ​വ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം​ന​ൽ​കു​ന്ന ത​ണ​ൽ എ​സ്എ​ച്ച്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​മ്മ​യ്ക്കു വീ​ടൊ​രു​ക്കു​ക​യാ​ണ്.

മ​ക്ക​ളി​ല്ലാ​ത്ത രാ​ജ​മ്മ ഭ​ർ​ത്താ​വ് കു​മാ​ര​ൻ മ​രി​ച്ച​തി​നുശേ​ഷം ത​ക​ർ​ന്നു​വീ​ഴാ​റാ​യ കൂ​ര​യി​ൽ ത​നി​ച്ചാ​യി​രു​ന്നു. പി​താ​വ് ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യ ആ​റു​ സെ​ന്‍റ് സ്ഥ​ലം സ്വ​ന്തം പേ​രി​ലേ​ക്ക് മാ​റ്റാ​ത്ത​തി​നാ​ൽ ലൈ​ഫ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​വും ഇ​വ​ർ​ക്ക് ല​ഭി​ച്ചി​ല്ല. പ​ല​രു​ടെയും സ​ഹാ​യ​ത്താ​ൽ റേ​ഷ​ൻ അ​രി​കൊ​ണ്ടു​മാ​ത്രം ജീ​വി​തം മു​ന്പോ​ട്ടു ന​യി​ച്ചി​രു​ന്ന രാ​ജ​മ്മ​യു​ടെ വീ​ട്ടി​ൽ ത​ണ​ൽ സം​ഘാം​ഗ​ങ്ങ​ൾ ഓ​ണ​ക്കി​റ്റു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ദു​രി​ത​ജീ​വി​തം ക​ണ്ട​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് സം​ഘം യോ​ഗം​ചേ​ർ​ന്ന് ഇ​വ​ർ​ക്ക് വീ​ട് വ​ച്ചു​ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഓ​രോ സം​ഘാം​ഗ​വും ന​ല്ലൊ​രു തു​ക ഇ​തി​നാ​യി മു​ട​ക്കി. തി​ക​യാ​തെ വ​ന്ന​പ്പോ​ൾ സു​മ​ന​സു​ക​ളാ​യ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​വും തേ​ടി. എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ വീ​ടി​ന്‍റെ നി​ർ​മാ​ണ​ം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

രാ​ജ​മ്മ​യ്ക്ക് വീ​ട് വ​ച്ചു​ന​ൽ​കു​ന്ന​തി​നൊ​പ്പം നി​ര​വ​ധി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​യ്ക്കു​ള്ള സ​ഹാ​യ​വും ത​ണ​ൽ അം​ഗ​ങ്ങ​ൾ എ​ല്ലാ​മാ​സ​വും വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ ഒ​രു വി​ദ്യ​ർ​ഥി​യു​ടെ മു​ഴു​വ​ൻ പ​ഠ​ന​ചി​ല​വും ഇ​വ​ർ വ​ഹി​ക്കു​ന്നു​ണ്ട്.

പ്ര​സി​ഡ​ന്‍റ് വി​ഷ്ണു, സെ​ക്ര​ട്ട​റി ബി​ജു ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​തി​ന​ഞ്ചുപേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.