ക​ള്ളി​മാ​ലി​യി​ൽ ഇ​ന്ന് റോ​ഡ് ഉ​പ​രോ​ധി​ക്കും
Saturday, January 18, 2020 11:10 PM IST
രാ​ജാ​ക്കാ​ട്: ടൂ​റി​സം കേ​ന്ദ്ര​മാ​യ ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റി​ലേ​ക്കു​ള്ള വി​വി​ധ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ള്ളി​മാ​ലി ജം​ഗ്ഷ​നി​ൽ ഇ​ന്ന് റോ​ഡ് ഉ​പ​രോ​ധി​ക്കും. രാ​വി​ലെ 10 മു​ത​ൽ 11 വ​രെ​യാ​ണ് റോ​ഡ് ഉ​പ​രോ​ധി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ചെ​രു​പു​റം, അ​ന്പ​ല​ക്ക​വ​ല, പ​ഴ​യ​വി​ടു​തി, മ​മ്മ​ട്ടി​ക്കാ​നം ഗ്രാ​മീ​ണ​റോ​ഡു​ക​ൾ ഉ​ട​ൻ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.