10 പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ ഇ​നി സോ​ളാ​ർ വെ​ളി​ച്ച​ത്തി​ൽ
Saturday, January 18, 2020 11:10 PM IST
നെ​ടു​ങ്ക​ണ്ടം: അ​ന​ർ​ട്ടി​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ 10 പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ സോ​ളാ​ർ വൈ​ദ്യു​തി​യി​ലേ​ക്ക് മാ​റു​ന്നു. ര​ണ്ട് കി​ലോ​വാ​ട്ട് മു​ത​ൽ 15 കി​ലോ​വാ​ട്ട് വ​രെ ശേ​ഷി​യു​ള്ള സോ​ളാ​ർ നി​ല​യ​ങ്ങ​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി മു​ൻ​കൈ​യെ​ടു​ത്താ​ണ് കേ​ര​ള​ത്തി​ൽ നെ​ടു​ങ്ക​ണ്ടം, പി​ണ​റാ​യി, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്ത് ഗ​വ. പോ​ളി​ടെ​ക്നി​ക് (15 കി​ലോ​വാ​ട്ട്), ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് (10 കി​ലോ​വാ​ട്ട്), താ​ലൂ​ക്കാ​ശു​പ​ത്രി (10 കി​ലോ​വാ​ട്ട്), മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ (10 കി​ലോ​വാ​ട്ട്), ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി പു​ഷ്പ​ക​ണ്ടം (10 കി​ലോ​വാ​ട്ട്), പ​ഞ്ചാ​യ​ത്ത്് ഷോ​പ്പിം​ഗ് കോ​പ്ല​ക്സ് (അ​ഞ്ച് കി​ലോ​വാ​ട്ട്), ബ്ലോ​ക്കോ​ഫീ​സ് (മൂ​ന്നു കി​ലോ​വാ​ട്ട്), ഗ​വ. എ​ൽ.​പി എ​സ് ക​ല്ലാ​ർ (അ​ഞ്ച് കി​ലോ​വാ​ട്ട്), ഗ​വ. എ​ൽ.​പി.​എ​സ് പു​ഷ്പ​ക​ണ്ടം (ര​ണ്ടു കി​ലോ​വാ​ട്ട്), ഗ​വ. യു.​പി.​എ​സ് നെ​ടു​ങ്ക​ണ്ടം (ര​ണ്ടു കി​ലോ​വാ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലാ​യി സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കും. സൂ​ര്യ​പ്ര​കാ​ശം ഉ​പ​യോ​ഗി​ച്ച് 1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ് സം​സ്ഥാ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി എം.​എം. മ​ണി വ്യ​ക്ത​മാ​ക്കി. ഇ​തി​നു​പു​റ​മെ പു​ര​പ്പു​റ സൗ​രോ​ർ​ജ പ​ദ്ധ​തി​യും കെ. ​എ​സ്ഇ​ബി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.