പോ​ക്സോ കേ​സെ​ടു​ത്തു
Friday, January 17, 2020 10:38 PM IST
തൊ​ടു​പു​ഴ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ അ​ശ്ലീ​ല പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​യാ​ളെ തൊ​ടു​പു​ഴ പോ​ലീ​സ് പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്തു. കു​മ്മം​ക​ല്ല് സ്വ​ദേ​ശി കാ​സി​മി​നെ​യാ​ണ് (65) എ​സ്ഐ എം.​പി. സാ​ഗ​ർ അ​റ​സ്റ്റു ചെ​യ്ത​ത്. മു​ന്പും പ​ല ത​വ​ണ ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ അ​ശ്ലീ​ല പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

കെ ​എ​സ്എ​സ്പി​യു
വാ​ർ​ഷി​കം ഇന്ന്

അ​റ​ക്കു​ളം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ അ​റ​ക്കു​ളം വെ​സ്റ്റ് യൂ​ണി​റ്റ് വാ​ർ​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പും ഇന്ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്രഫ. കെ .​എ. തോ​മ​സി​ന്‍റെ ഭ​വ​ന​ത്തി​ൽ ന​ട​ക്കും. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ .​ഡി .സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം .​കെ. ഗോ​പാ​ല​പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പി​ന് വി .​എ​ൻ. വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കും. ബ്ലോ​ക്ക് പ്ര​തി​നി​ധി​ക​ളാ​യി വി. ​കെ. ഗോ​പാ​ല​ൻ, സി. ​വി​നോ​ബ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.