ഓ​ർ​മ​യാ​യ​തു ചി​കി​ത്സ​യ്ക്കൊ​പ്പം കാ​രു​ണ്യ​വും സ്നേ​ഹ​വും പ​ക​ർ​ന്നു ന​ൽ​കി​യ ഡോ​ക്ട​ർ
Friday, January 17, 2020 10:37 PM IST
പാ​​ലാ: അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ പേ​​രി​​ലു​​ള്ള ആ​​ദ്യ ആ​​ശു​​പ​​ത്രി​​യു​​ടെ, കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ ആ​​ദ്യ ക​​ണ്ണാ​​ശു​​പ​​ത്രി​​യു​​ടെ സ്ഥാ​​പ​​ക​​ൻ, ചി​​കി​​ത്സ​​യോ​​ടൊ​​പ്പം കാ​​രു​​ണ്യ​​വും സ്നേ​​ഹ​​വും പ​​ക​​ർ​​ന്നു ന​​ൽ​​കു​​ന്ന ഡോ​​ക്ട​​ർ, കാ​​സ​​ർ​​ഗോ​​ഡ്, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ലെ കു​​ടി​​യേ​​റ്റ ക​​ർ​​ഷ​​ക​​രു​​ടെ കാ​​ണ​​പ്പെ​​ട്ട ദൈ​​വം, റോ​​ട്ട​​റി ക്ല​​ബി​​ന്‍റെ​​യും ഐ​​എം​​എ പാ​​ലാ ശാ​​ഖ​​യു​​ടെ​​യും സ്ഥാ​​പ​​ക നേ​​താ​​ക്ക​​ളി​​ലൊ​​രാ​​ൾ. പാ​​ലാ അ​​ൽ​​ഫോ​​ൻ​​സാ ഐ ​​ക്ലി​​നി​​ക്ക് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​കെ.​​സി. ബേ​​ബി ഓ​​ലി​​ക്ക​​ൽ ഓ​​ർ​​മ​​യാ​​കു​​ന്പോ​​ൾ ന​​ഷ്ട​​മാ​​കു​​ന്ന​​ത് ദൈ​​വ​​സ്നേ​​ഹ​​വും മ​​നു​​ഷ്യ​​സ്നേ​​ഹ​​വും ജീ​​വി​​ത​​ത്തി​​ലും ക​​ർ​​മ​​മ​​ണ്ഡ​​ല​​ത്തി​​ലും പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കി​​യ രോ​​ഗി​​ക​​ളു​​ടെ കാ​​ണ​​പ്പെ​​ട്ട ദൈ​​വ​​ത്തെ​​യും മി​​ക​​ച്ച സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​നെ​​യു​​മാ​​ണ്.
3500 പേ​​ർ​​ക്ക് സൗ​​ജ​​ന്യ തി​​മി​​ര ശ​​സ്ത്ര​​ക്രി​​യ ചെ​​യ്തു ന​​ൽ​​കി​​യി​​ട്ടു​​ള്ള ആ​​തു​​രാ​​ല​​യം, പ​​ണം ഇ​​ല്ലാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ ആ​​ർ​​ക്കും ചി​​കി​​ത്സ നി​​ഷേ​​ധി​​ച്ചി​​ട്ടി​​ല്ലാ​​ത്ത സ്ഥാ​​പ​​നം, ഇ​​ട​​വ​​ക​​ക​​ളി​​ൽ സൗ​​ജ​​ന്യ നേ​​ത്ര​​ചി​​കി​​ത്സാ ക്യാ​​ന്പു​​ക​​ളും ദാ​​രി​​ദ്ര്യ​​രേ​​ഖ​​യ്ക്ക് താ​​ഴെ​​യു​​ള്ള​​വ​​ർ​​ക്ക് സൗ​​ജ​​ന്യ ചി​​കി​​ത്സ​​യും ന​​ൽ​​കു​​ന്ന സ്ഥാ​​പ​​ന. അ​​ൽ​​ഫോ​​ൻ​​സാ ഐ ​​ക്ലി​​നി​​ക്കി​​നെ വേ​​റി​​ട്ടു​​നിർത്തുന്നത് ഇ​​ത്തരം സ​​വി​​ശേ​​ഷ​​തകളാണ്. പ്ര​​ഗ​​ത്ഭ​​നാ​​യ ശ​​സ്ത്ര​​ക്രി​​യാ വി​​ദ​​ഗ്ധ​​നാ​​യി​​രു​​ന്ന ഡോ. ​​കെ.​​സി. ബേ​​ബി ഓ​​ലി​​യ്ക്ക​​ൽ ശ​​സ്ത്ര​​ക്രി​​യ ചെ​​യ്യു​​ന്ന​​തി​​നു മു​​ന്പ് വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യോ​​ട് പ്രാ​​ർ​​ഥി​​ക്കു​​മാ​​യി​​രു​​ന്നു. പാ​​ലാ​​യി​​ൽ ആ​​ദ്യ​​മാ​​യി ക​​ണ്ണാ​​ശു​​പ​​ത്രി തു​​ട​​ങ്ങി​​യ​​പ്പോ​​ൾ ത​​ന്‍റെ സ്ഥാ​​പ​​ന​​ത്തി​​ന് അ​​ൽ​​ഫോ​​ൻ​​സാ ഐ ​​ക്ലി​​നി​​ക് എ​​ന്നു പേ​​രി​​ട്ട​​തി​​ന്‍റെ കാ​​ര​​ണ​​വും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​ൽ​​ഫോ​​ൻ​​സാ ഭ​​ക്തി​​ത​​ന്നെ​​യാ​​ണ്.
ആ​​ദ്യ കാ​​ല​​ത്ത് കാ​​സ​​ർ​​ഗോ​​ഡും ക​​ട്ട​​പ്പ​​ന​​യി​​ലും പ​​ത്തു വ​​ർ​​ഷ​​ത്തോ​​ളം സ​​ർ​​ക്കാ​​ർ സ​​ർ​​വീ​​സി​​ൽ ഡോ​​ക്ട​​റാ​​യാ​​ണ് സേ​​വ​​നം. കു​​ടി​​യേ​​റ്റ ക​​ർ​​ഷ​​ക​​രു​​ടെ ഹൃ​​ദ​​യ​​ത്തി​​ൽ ഇ​​ടം​​നേ​​ടി​​യ പ്ര​​ഗ​​ത്ഭ​​നാ​​യ ഡോ​​ക്ട​​റാ​​ണ് ഇ​​ദ്ദേ​​ഹം. ഇ​​വി​​ട​​ങ്ങ​​ളി​​ലെ പ​​രി​​മി​​ത​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ മ​​ടി​​ച്ചു​​നി​​ൽ​​ക്കാ​​തെ കു​​ന്നു​​ക​​ളും മ​​ല​​ക​​ളും താ​​ണ്ടി രാ​​ത്രി​​യെ​​ന്നോ പ​​ക​​ലെ​​ന്നോ നോ​​ക്കാ​​തെ രോ​​ഗി​​ക​​ൾ​​ക്ക് സേ​​വ​​നം ചെ​​യ്തു. പാ​​ലാ​​യി​​ലും തൊ​​ടു​​പു​​ഴ​​യി​​ലും പി​​ന്നീ​​ട് ക​​ണ്ണാ​​ശു​​പ​​ത്രി സ്ഥാ​​പി​​ച്ചു. ആ​​ശു​​പ​​ത്രി വ​​ള​​രു​​ന്ന സ​​മ​​യ​​ത്ത് മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ൽ സൗ​​ജ​​ന്യ ചി​​കി​​ത്സാ ക്യാ​​ന്പു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ച് നി​​ർ​​ധ​​ന​​രാ​​യ രോ​​ഗി​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കി. മ​​ക​​ൻ ഡോ.​​അ​​ല​​ക്സ് ബേ​​ബി​​യു​​ടെ​​യും മ​​രു​​മ​​ക​​ൾ ഡോ. ​​ടീ​​നാ അ​​ല​​ക്സി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ന്ത്ര​​ണ്ടോ​​ളം ഡോ​​ക്ട​​ർ​​മാ​​ർ സേ​​വ​​നം ചെ​​യ്യു​​ന്നു​​ണ്ട്. വ​​ലി​​യൊ​​രു സൗ​​ഹൃ​​ദ​​വ​​ല​​യ​​ത്തി​​ന് ഉ​​ട​​മ​​യാ​​യ ഡോ.​​ബേ​​ബി ഓ​​ലി​​ക്ക​​ൽ പാ​​ലാ റോ​​ട്ട​​റി ക്ല​​ബി​​ന്‍റെ​​യും ഐ​​എം​​എ​​യു​​ടെ​​യും സ്ഥാ​​പ​​ക മെം​​ബ​​ർ​​മാ​​രി​​ലൊ​​രാ​​ളാ​​ണ്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഐ​​എം​​എ പാ​​ലാ​​യി​​ൽ സ്വ​​ന്തം സ്ഥ​​ലം​​വാ​​ങ്ങി കെ​​ട്ടി​​ടം പ​​ണി​​ത​​ത്.