അ​റ്റ​കു​റ്റ​പ്പ​ണി: പാം​ബ്ല അ​ണ​ക്കെ​ട്ട് ഇ​ന്നു തു​റ​ക്കും
Friday, January 17, 2020 10:37 PM IST
ചെ​റു​തോ​ണി: അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി പാം​ബ്ല അ​ണ​ക്കെ​ട്ടി​ലെ ഷ​ട്ട​റു​ക​ൾ ഇ​ന്നു തു​റ​ക്കും. ക​രി​മ​ണ​ൽ (ലോ​വ​ർ​പെ​രി​യാ​ർ) പ​വ​ർ​ഹൗ​സി​ലേ​ക്ക് വൈ​ദ്യു​തി ഉ​ല്പാ​ദ​ന​ത്തി​നാ​യി വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന പാം​ബ്ല അ​ണ​ക്കെ​ട്ടി​ന്‍റെ ട​ണ​ൽ​മു​ഖ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന (ട്രാ​ഷ് റാ​ക്ക്) അ​രി​പ്പ മാ​റ്റു​ന്ന​തി​നാ​ണ് ജ​ല​സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് 227 മീ​റ്റ​റി​ലേ​ക്ക് താ​ഴ്ത്തു​ന്ന​ത്.
പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ല്പാ​ദി​പ്പി​ച്ച​ശേ​ഷം മാ​ത്ര​മാ​ണ് വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​ത്. ഇ​തി​നാ​യി ഇ​ന്ന് രാ​വി​ലെ 5.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ പാം​ബ്ല അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ തു​റ​ന്ന് സെ​ക്ക​ൻ​ഡി​ൽ 50 ക്യു​ബി​ക്മീ​റ്റ​ർ എ​ന്ന തോ​തി​ൽ ജ​ലം ഒ​ഴു​ക്കി​വി​ടും. ലോ​വ​ർ​പെ​രി​യാ​ർ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്ത​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാം​ബ്ല അ​ണ​ക്കെ​ട്ടി​ലെ ട്രാ​ഷ് റാ​ക്ക് മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ക്കു​ന്ന​ത്.
എ​ല്ലാ വ​ർ​ഷ​വും ഇ​തി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തു​ന്ന​താ​ണ്. 20 ദി​വ​സ​മാ​ണ് ഇ​തി​നാ​യി വൈ​ദ്യു​തി​വ​കു​പ്പി​ന് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പെ​രി​യാ​റി​നു പു​റ​മെ പാം​ബ്ല അ​ണ​ക്കെ​ട്ടി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​വ​രു​ന്ന പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളാ​ണ് ക​ല്ലാ​ർ​കു​ട്ടി​യും പൊ​ൻ​മു​ടി​യും. പൊ​ൻ​മു​ടി​യി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച് പ​ന​ങ്കൂ​ട്ടി പ​വ​ർ ഹൗ​സി​ൽ വൈ​ദ്യു​തി ഉ​ല്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. പ​ന​ങ്കൂ​ട്ടി​യി​ലെ ഉ​ല്പാ​ദ​നം നി​ർ​ത്തി​വ​ക്കു​ന്ന​തോ​ടെ പെ​രി​യാ​റി​ലേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​ക്ക് കു​റ​യും.
ക​ല്ലാ​ർ​കു​ട്ടി​യി​ൽ​നി​ന്നും വെ​ള്ളം വൈ​ദ്യു​തി ഉ​ല്പാ​ദ​ന​ത്തി​നാ​യി നേ​ര്യ​മം​ഗ​ലം പ​വ​ർ​ഹൗ​സി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്.
ഇ​ന്ന​ലെ ക​ല്ലാ​ർ​കു​ട്ടി​യി​ലെ ജ​ലം​ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ല്പാ​ദി​പ്പി​ച്ച് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് അ​ടി​ത്ത​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​തോ​ടെ പാം​ബ്ല അ​ണ​ക്കെ​ട്ടി​ലേ​ക്ക് വെ​ള്ളം എ​ത്താ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​താ​യി. ഇ​ന്ന് പാം​ബ്ല അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.