ജി​ല്ല​യി​ലെ 68043 കു​ട്ടി​ക​ൾ​ക്ക് തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും
Friday, January 17, 2020 10:37 PM IST
ചെ​റു​തോ​ണി: സ​ന്പൂ​ർ​ണ പോ​ളി​യോ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ അ​ഞ്ചു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ൾ​സ് പോ​ളി​യെ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലെ 68043 കു​ട്ടി​ക​ൾ​ക്കാ​ണ് പോ​ളി​യെ തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ന്ന​ത്.
രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കും. ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ, ആ​ശ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ സേ​ന വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന 2058 പേ​രെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ ബൂ​ത്ത് ത​ല​ങ്ങ​ളി​ൽ 24 ട്രാ​ൻ​സി​റ്റ് ബു​ത്തു​ക​ളി​ലാ​യി 78 വോ​ള​ന്‍റി​യ​ർ​മാ​രേ​യും 13 മൊ​ബൈ​ൽ ബു​ത്തു​ക​ളി​ലാ​യി 26 വോ​ള​ന്‍റി​യ​ർ​മാ​രേ​യും പ​രി​ശീ​ല​നം​ന​ൽ​കി നി​യ​മി​ച്ചി​ട്ടു​ണ്ട്.
എ​ത്തി​ച്ചേ​രാ​ൻ പ്ര​യാ​സ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും മൊ​ബൈ​ൽ ബു​ത്തു​ക​ൾ​വ​ഴി വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യും. വാ​ക്സി​ൻ ബൂ​ത്തു​ക​ളി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ വോ​ള​ന്‍റി​യ​ർ​മാ​ർ വാ​ക്സി​ൻ ന​ൽ​കും. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലും വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ട്.
പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.