പ​തി​നേ​ഴു​കാ​രി​യെ പി​ഡി​പ്പി​ച്ച ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Friday, January 17, 2020 10:37 PM IST
മ​റ​യൂ​ർ: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ത​ട്ടി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. മൂ​ന്നാ​ർ സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ഷെ​യ്ക്ക് രാ​ജ് ബാ​ബു (23), മൂ​ന്നാ​റി​ലെ കോ​ൾ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ര​ൻ രാ​ഹൂ​ൽ ഗൗ​തം (23) എ​ന്നി​വ​രെ​യാ​ണ് മ​റ​യൂ​ർ പോ​ലീ​സ് ത​മി​ഴ്നാ​ട് ശ​ങ്ക​ര​ൻ​കോ​വി​ലി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 13-നാ​ണ് പ്ര​തി​ക​ൾ കോ​ള​ജി​ൽ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു​പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ​യൂ​ർ എ​സ്ഐ ജി. ​അ​ജ​യ​കു​മാ​ർ, ടി.​എം. അ​ബ്ബാ​സ്, അ​നു​മോ​ഹ​ൻ, അ​നു​കു​മാ​ർ ,ലി​നി​ത പോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ​യും പെ​ണ്‍​കു​ട്ടി​യേ​യും ശ​ങ്ക​ര​ൻ​കോ​വി​ലി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഷെ​യ്ക്ക് രാ​ജ്ബാ​ബു​വു​മാ​യി പെ​ണ്‍​കു​ട്ടി ഒ​രു​വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്ന് മൊ​ഴി​യി​ൽ പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​കൊ​ണ്ടു പോ​കു​വാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.