അ​ധ്യാ​പ​ക​ർ സ​ർ​ക്കാ​രി​നു വേ​ണ്ടി​യും പ​ണി​ചെ​യ്യ​ണം: എം.​എം. മ​ണി
Friday, January 17, 2020 10:37 PM IST
നെ​ടു​ങ്ക​ണ്ടം: അ​ധ്യാ​പ​ക​ർ ശ​ന്പ​ളം വാ​ങ്ങി​യാ​ൽ​പോ​രാ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ച് ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ക​ല്ലാ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ല്ലാ​ർ സ്കൂ​ളി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ​വ​ന്ന​താ​ണ് മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ളി​ലെ പ​രി​പാ​ടി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു.
ര​ണ്ടാ​മ​ത്തെ പ​രി​പാ​ടി ന​ട​ന്ന മു​ണ്ടി​യെ​രു​മ​യി​ലെ ക​ല്ലാ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ത്തി​യി​ല്ല.
ആ​ദ്യ​ത്തെ പ​രി​പാ​ടി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കേ​ണ്ട അ​ധ്യാ​പ​ക​ൻ ഇ​വി​ടെ വ​ന്നി​ല്ല. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ൽ ന​ന്നാ​യി വി​ശ​ദി​ക​രി​ച്ചു. അ​ങ്ങേ​ര് വ​ന്നി​ല്ലെ​ങ്കി​ലും ഇ​വി​ടെ ഉ​ള്ള അ​ധ്യാ​പ​ക​ർ വി​ശ​ദീ​ക​രി​ക്ക​ണം. വി​ദ്യ​ഭ്യാ​സ​മ​ന്ത്രി അ​ബ്ദു​ൽ റ​ബ്ബ​ല്ലെ​ന്നും, ഇ​പ്പോ​ൾ സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മാ​റ്റം കൊ​ണ്ടു വ​ന്ന​ത് ക​മ്യൂ​ണി​സ്റ്റു​കാ​രാ​ണ്. അ​ധ്യാ​പ​ക​ർ​ക്ക് ഒ​രു കാ​ല​ത്ത് ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​പോ​ലും ഇ​ല്ലാ​യി​രു​ന്നു. അ​ധ്യാ​പ​ക​ർ​ക്ക് അ​ക്കാ​ല​ത്ത് ശ​ന്പ​ള​മി​ല്ലാ​ത്ത​തി​നാ​ൽ പെ​ണ്ണ് കി​ട്ടി​ല്ലാ​യി​രു​ന്നു. എ​ന്നെ പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​നു മു​പ്പ​ത്തെ​ട്ടേ​കാ​ൽ രൂ​പ ആ​യി​രു​ന്നു ശ​ന്പ​ളം. ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കി​ല്ല.
അ​ടു​ത്തു​ള്ള ക്ലാ​സി​ൽ ഇ​രി​ക്കു​ന്ന എ​ന്നെ വി​ളി​ക്കും. അ​ന്നി​ട്ട് എ​ന്നെ​ക്കൊ​ണ്ട് പ​രി​പ്പു​വ​ടേം ചാ​യേം വാ​ങ്ങി​ക്കും. പാ​വ​ങ്ങ​ളാ​യി​രു​ന്നു അ​ധ്യാ​പ​ക​ർ. ഇ​തി​നി​ടെ കി​ട്ടു​ന്ന ശ​ന്പ​ള​ത്തി​ന്‍റെ ഒ​രു​ഭാ​ഗം മാ​നേ​ജ​ർ ത​ട്ടി​യെ​ടു​ക്കും. അ​ക്കാ​ല​ത്തു​നി​ന്നും ഒ​രു മാ​റ്റം ഉ​ണ്ടാ​ക്കി​യ​ത് ഇ​ട​തു​പ​ക്ഷ​മാ​ണ് - മ​ന്ത്രി പ​റ​ഞ്ഞു.