ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ പെ​ട്ടി​ക്ക​ട സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ത്തി​ച്ചു
Friday, January 17, 2020 10:37 PM IST
അ​ടി​മാ​ലി: ദേ​ശി​യ​പാ​ത​യോ​ര​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ പെ​ട്ടി​ക്ക​ട രാ​ത്രി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചു.
അ​ടി​മാ​ലി ക​ല്ലാ​ർ​കു​ട്ടി സ്വ​ദേ​ശി ചെ​റു​ക​ര​താ​ഴെ വി​നോ​ദ് കു​മാ​റി​ന്‍റെ പെ​ട്ടി​ക്ക​ട​യാ​ണ് ന​ശി​പ്പി​ച്ച​ത്. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം പു​ല​ർ​ത്തു​ന്ന​തി​നാ​ണ് വി​നോ​ദ് കു​മാ​ർ ക​ഴി​ഞ്ഞ​ദി​വ​സം ക​ത്തി​പ്പാ​റ​യി​ൽ​നി​ന്നും ഒ​രു പെ​ട്ടി​ക്ക​ട വാ​ങ്ങി ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ആ​യി​ര​മേ​ക്ക​ർ കൈ​ത്ത​റി​പ്പ​ടി​യി​ൽ കൊ​ണ്ടി​റ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​മു​ത​ൽ ക​ച്ച​വ​ടം തു​ട​ങ്ങാ​നാ​യി​രു​ന്നു പ​രി​പാ​ടി. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ പെ​ട്ടി​ക്ക​ട തീ​യി​ട്ടു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
പ​ല​പ്പോ​ഴാ​യി വി​നോ​ദ് കു​മാ​റി​ന് ല​ഭി​ച്ച വി​ക​ലാം​ഗ പെ​ൻ​ഷ​ൻ ചേ​ർ​ത്തു​വ​ച്ചാ​യി​രു​ന്നു പെ​ട്ടി​ക്ക​ട വാ​ങ്ങാ​നു​ള്ള പ​ണം സ്വ​രൂ​പി​ച്ച​ത്. എ​ഴു​പ​ത്ത​യ്യാ​യി​രം രൂ​പ​യോ​ളം ന​ഷ്ടം സം​ഭ​വി​ച്ചു. വി​നോ​ദ്കു​മാ​ർ അ​ടി​മാ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.