മൂ​ന്നാ​റി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, January 17, 2020 10:34 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ ടൗ​ണി​ലും പ​ഴ​യ​മൂ​ന്നാ​റി​ലും സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന​ട​ക്കം പ്ലാ​സ്റ്റി​ക്കും പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത് 10000 രൂ​പ പി​ഴ ഈ​ടാ​ക്കി. പ​ഴ​യ​മൂ​ന്നാ​ർ മൂ​ല​ക്ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
വ​രും​ദി​വ​സ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള​ട​ക്കം ന​ൽ​കി ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡോ. ​അ​ജി​ത്ത് കു​മാ​ർ, ഹെ​ൽ​ത്ത് അ​ധി​കൃ​ത​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

ജൈ​വ​വ​ള പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി

ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ജൈ​വ​വ​ള പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി തു​ട​ങ്ങി. 16 വാ​ർ​ഡുു​ക​ളി​ലെ ക​ർ​ഷ​ക​രാ​ണ് ജൈ​വ​വ​ള പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. 800 ക​ർ​ഷ​ക​ർ​ക്ക് 1500 രൂ​പ സ​ബ്സി​ഡി​യും 500 രൂ​പ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വും​ചേ​ർ​ത്ത് 16 ല​ക്ഷം രൂ​പ​യു​ടെ വേ​പ്പി​ൻ​പി​ണ്ണാ​ക്കും വി​ത​ര​ണം​ചെ​യ്യും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ല​ജ വി​നോ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.