ധ​ർ​ണ ന​ട​ത്തി
Friday, January 17, 2020 10:34 PM IST
ക​ട്ട​പ്പ​ന: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ ഭ​ര​ണ - പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ യോ​ജി​ച്ചു​ന​ട​ത്തി​യ സ​മ​ര​ത്തി​ൽ സി​പി​എം ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണെ​ന്ന് കെ​പി​സി​സി ഒ​ബി​സി വി​ഭാ​ഗം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്യു​ത​ൻ ആ​രോ​പി​ച്ചു. ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​രം പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കു​ക​യും പ്ര​മേ​യം പാ​സാ​ക്കു​ക​യും ചെ​യ്ത​ത് ത​ങ്ങ​ളു​ടെ മി​ക​വാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സ​ർ​ക്കാ​ർ ഒ​ബി​സി വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി യാ​തൊ​ന്നും ചെ​യ്യു​ന്നി​ല്ല.
ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് രാ​ജ​ൻ, ഇ.​കെ. വാ​സു, പി.​എ. അ​ബ്ദു​ൾ റ​ഷീ​ദ്, തോ​മ​സ് മൈ​ക്കി​ൾ, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, പ്ര​ശാ​ന്ത് രാ​ജു, ഷാ​ജി വെ​ള്ളം​മാ​ക്ക​ൽ, കെ.​ഡി. ജ​യ​പ്ര​കാ​ശ്, എ.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ, പി.​എ​സ്. രാ​ജ​പ്പ​ൻ, കെ.​എം. സി​ദ്ദി​ക്, രാ​ജു വെ​ട്ടി​ക്ക​ൽ, പി.​എ​സ്. ബി​ജു, സു​ശീ​ല ച​ന്ദ്ര​ൻ, ജി. ​സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ
സെ​മി​നാ​ർ

ക​ട്ട​പ്പ​ന: ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന ഹെ​റി​റ്റേ​ജും ഇ​ടു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളും​ചേ​ർ​ന്ന് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ച​ട​ങ്ങി​ൽ ക​ട്ട​പ്പ​ന ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന വി​ശ​പ്പ് ര​ഹി​ത ക​ട്ട​പ്പ​ന പ​ദ്ധ​തി ഫ​ണ്ടി​ന്‍റെ ആ​ദ്യ ഗ​ഡു​വും കൈ​മാ​റി.