അ​രി​യി​ല്ല; സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ പ​രി​പാ​ടി പാ​ളു​ന്നു
Thursday, January 16, 2020 10:38 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി​ക്കു​ള്ള അ​രി​വി​ത​ര​ണം വൈ​കു​ന്ന​തി​നാ​ൽ പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​യി. ജി​ല്ല​യി​ൽ പ​ല സ്കൂ​ളു​ക​ളി​ലും അ​രി ല​ഭി​ക്കാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണം മു​ട​ങ്ങു​മെ​ന്ന സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തോ​ള​മാ​യി അ​രി ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം കൃ​ത്യ​മാ​യി ന​ൽ​കാ​ൻ പെ​ടാ​പ്പാ​ടു പെ​ടു​ക​യാ​ണ്.
കു​ട്ടി​ക​ൾ​ക്ക് പ​തി​വാ​യി ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ള​വി​ൽ ചെ​റി​യ​തോ​തി​ൽ വെ​ട്ടി​ക്കു​റ​ച്ചും മ​റ്റു​മാ​ണ് ഇ​പ്പോ​ൾ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ഭ​ക്ഷ്യ​വി​ത​ര​ണ വ​കു​പ്പി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യാ​ണ് പ​ല സ്കൂ​ളു​ക​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​ച്ച​ത്.
സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യ സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി​ക്കാ​യു​ള്ള അ​രി വി​ത​ര​ണം​ചെ​യ്യു​ന്ന​ത് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ സ​പ്ലൈ​കോ ഡി​പ്പോ​ക​ൾ വ​ഴി​യാ​ണ്.
ഓ​രോ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ത്തി ഇ​വി​ടെ നി​ന്നും ഏ​റ്റു​വാ​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്നും സ​പ്ലൈ​കോ ഡി​പ്പോ​ക​ളി​ൽ എ​ത്തി​ക്കു​ന്ന അ​രി​യാ​ണ് സ്കൂ​ളു​ക​ളി​ൽ ന​ൽ​കു​ന്ന​ത്.
ഇ​ട​വെ​ട്ടി സ​പ്ലൈ​കോ ഡി​പ്പോ​യി​ലു​ൾ​പ്പെ​ടെ തൊ​ടു​പു​ഴ മേ​ഖ​ല​യി​ലേ​ക്കു​ള്ള അ​രി വി​ത​ര​ണം​ചെ​യ്യു​ന്ന​ത് അ​റ​ക്കു​ള​ത്തെ എ​ഫ്സി​ഐ ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ​നി​ന്നും സ​പ്ലൈ​കോ ഡി​പ്പോ​യി​ലേ​ക്ക് അ​രി​യെ​ത്താ​ത്ത​തി​നാ​ൽ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള വി​ഹി​തം വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്കൂ​ള​ധി​കൃ​ത​ർ തി​ര​ക്കു​ന്പോ​ൾ സ്റ്റോ​ക്ക് എ​ത്തി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്.
ഒ​രു അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ നാ​ലു​ഘ​ട്ട​മാ​യി തി​രി​ച്ചാ​ണ് പ​ദ്ധ​തി​ക്കാ​യു​ള്ള അ​രി വി​ത​ര​ണം​ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ വി​ത​ര​ണം ചെ​യ്യാ​നു​ള്ള സ്റ്റോ​ക്ക് അ​റ​ക്കു​ളം എ​ഫ്സി​ഐ ഗോ​ഡൗ​ണി​ൽ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
നി​ല​വി​ൽ ചി​ങ്ങ​വ​നം എ​ഫ്സി​ഐ ഗോ​ഡൗ​ണി​ലാ​ണ് അ​രി സ്റ്റോ​ക്കു​ള്ള​ത്. സ​പ്ലൈ​കോ ഡി​പ്പോ അ​ധി​കൃ​ത​ർ ഇ​നി ചി​ങ്ങ​വ​നം ഗോ​ഡൗ​ണി​ലെ​ത്തി അ​രി ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ൽ മാ​ത്ര​മേ സ്കൂ​ളു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യൂ.
ഇ​തി​നു പു​റ​മെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​നി​ന്നും അ​രി​യു​ടെ പ​ണം ഭ​ക്ഷ്യ​വ​കു​പ്പി​നു ന​ൽ​കാ​ത്ത​തും അ​രി വി​ത​ര​ണ​ത്തി​നു ത​ട​സ​മാ​യി മാ​റി.
ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ന്‍റെ പ​ണം ന​ൽ​കാ​ൻ താ​മ​സം വ​ന്ന​തും അ​രി​യെ​ത്താ​ൻ വൈ​കു​ന്ന​തി​നി​ട​യാ​ക്കി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​നി​ന്നും ഓ​രോ അ​ലോ​ട്ടു​മെ​ന്‍റി​ന്‍റെ​യും പ​ണം കൃ​ത്യ​മാ​യി എ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ ഭ​ക്ഷ്യ​വ​കു​പ്പി​ൽ​നി​ന്നും എ​ഫ്സി​ഐ ഗോ​ഡൗ​ണ്‍ വ​ഴി അ​രി വി​ത​ര​ണം ന​ട​ത്തൂ. കു​ടി​ശി​ക ന​ൽ​കാ​നു​ള്ള പ​ണം ക​ഴി​ഞ്ഞ​ദി​വ​സം ന​ൽ​കി​യ​താ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​തി​നി​ടെ സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി​ക്കാ​യു​ള്ള അ​രി ഉ​ട​ൻ​ത​ന്നെ വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​ജേ​ന്ദ്ര​ൻ ആ​ചാ​രി പ​റ​ഞ്ഞു. ചി​ങ്ങ​വ​നം എ​ഫ്സി​ഐ ഗോ​ഡൗ​ണി​ൽ​നി​ന്നും അ​രി​യെ​ത്തി​ച്ചു ന​ൽ​കാ​ൻ സി​വി​ൽ സ​പ്ലൈ​സ് ഡി​പ്പോ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.