സാ​ന്പ​ത്തി​ക സെ​ൻ​സസ് തു​ട​ങ്ങി
Thursday, January 16, 2020 10:35 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ സാ​ന്പ​ത്തി​ക സെ​ൻ​സ​സ് തു​ട​ങ്ങി. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ന​ഗ​ര​സ​ഭ​യി​ലെ ഓ​രോ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നേ​രി​ട്ടെ​ത്തി​യാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. അ​ക്ഷ​യ ഡി​ജി​റ്റ​ൽ സേ​വാ കോ​മ​ണ്‍ സ​ർ​വീ​സി​നാ​ണ് സെ​ൻ​സ​സി​ന്‍റെ ചു​മ​ത​ല.
മു​ൻ​കാ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സെ​ൻ​സ​സി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി​യി​ൽ​നി​ന്നും വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​യാ​ണ് സാ​ന്പ​ത്തി​ക സെ​ൻ​സ​സ് തു​ട​ങ്ങി​യ​ത്.
മാ​ർ​ച്ച് 31-ന് ​മു​ൻ​പ് സെ​ൻ​സ​സ് പൂ​ർ​ത്തി​യാ​ക്കും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി​ക്കാ​രു​ടെ എ​ണ്ണം, ഉ​ട​മ​സ്ഥ ര​ജി​സ്ട്രേ​ഷ​ൻ, മൂ​ല​ധ​നം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കും.