ശി​ൽ​പ​ശാ​ല
Wednesday, January 15, 2020 10:29 PM IST
ക​ട്ട​പ്പ​ന: ഐ​എ​ൻ​ടി​യു​സി യം​ഗ് വ​ർ​ക്കേ​ഴ്സ് കൗ​ണ്‍​സി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. രാ​ജ്യം നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും അ​രാ​ജ​ക​ത്വ​വും തൊ​ഴി​ൽ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളും ശി​ല്പ​ശാ​ല​യി​ൽ ച​ർ​ച്ച​യാ​യി.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​വി. ജോ​ർ​ജ് ക​രി​മ​റ്റം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യിം​സ് മാ​മ്മൂ​ട്ടി​ൽ, പി.​ആ​ർ. അ​യ്യ​പ്പ​ൻ, ജി. ​മു​നി​യാ​ണ്ടി, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് തോ​മ​സ് രാ​ജ​ൻ, യം​ഗ് വ​ർ​ക്കേ​ഴ്സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ബി​ൻ ഈ​ട്ടി​ക്ക​ൽ, നെ​ൽ​സ​ണ്‍ തോ​മ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ബി​ൻ തോ​മ​സ്, സി​ജു ച​ക്കും​മൂ​ട്ടി​ൽ, ടോ​മി പു​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ട്ട​ക്കോ​ഴി വി​ത​ര​ണം

ക​ട്ട​പ്പ​ന: സ​ർ​ക്കാ​ർ അം​ഗീ​കൃ​ത എ​ഗ്ഗ​ർ ന​ഴ്സ​റി​യി​ൽ​നി​ന്നും 45 മു​ത​ൽ 60 ദി​വ​സം​വ​രെ പ്രാ​യ​മു​ള്ള മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ 20-ന് ​രാ​വി​ലെ 9.30-ന് ​നാ​ര​ക​ക്കാ​നം മൃ​ഗാ​ശു​പ​ത്രി​യി​ലും 21-ന് ​വെ​ള്ള​യാം​കു​ടി മൃ​ഗാ​ശു​പ​ത്രി​യി​ലും വി​ത​ര​ണം​ചെ​യ്യും. ആ​വ​ശ്യ​മു​ള്ള​വ​ർ അ​താ​ത് മൃ​ഗാ​ശു​പ​ത്രി​ക​ളി​ലെ​ത്തി 19-നു​മു​ന്പ് പേ​ര് ര​ജി​സ്റ്റ​ർ​ചെ​യ്യ​ണം. 110 രൂ​പ​യാ​ണ് വി​ല.