കു​റ്റ​വാ​ളി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന​ത് നീ​തി​യാ​ണെ​ന്നു ക​രു​തു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​കം: ജി​ല്ലാ ജ​ഡ്ജ്
Wednesday, December 11, 2019 10:48 PM IST
ക​ട്ട​പ്പ​ന: പി​ടി​കൂ​ടു​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​ത് നീ​തി​യാ​ണെ​ന്നു ക​രു​തി ആ​ളു​ക​ൾ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന സം​ഭ​വ​മാ​ണെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് മു​ഹ​മ്മ​ദ് വ​സിം. ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റം ക്യാ​ന്പ് സി​റ്റിം​ഗ് ക​ട്ട​പ്പ​ന​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടു​ത​ൽ കോ​ട​തി​ക​ളും ക്യാ​ന്പ് സി​റ്റിം​ഗു​ക​ളും അ​നു​വ​ദി​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ വേ​ഗ​ത്തി​ൽ നീ​തി ല​ഭ്യ​മാ​കു​ന്ന​തി​ന് ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മാ​സ​ത്തി​ൽ ര​ണ്ടു​ത​വ​ണ​യാ​ണ് ക​ട്ട​പ്പ​ന​യി​ൽ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റം ക്യാ​ന്പ് സി​റ്റിം​ഗ് ന​ട​ത്തു​ക. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ ക​ട്ട​പ്പ​ന ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​പി. മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റം പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി, ക​ട്ട​പ്പ​ന കു​ടും​ബ​കോ​ട​തി ജ​ഡ്ജ് ഫെ​ലി​ക്സ് മേ​രി ദാ​സ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ മ​നോ​ജ് എം. ​തോ​മ​സ്, ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി.​എ​സ്. ദി​പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.