ക​ട്ട​പ്പ​ന ഫെ​സ്റ്റ്: പ്രാ​ദേ​ശി​ക സ​മി​തി​ക​ൾ​ക്ക് ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാം
Wednesday, December 11, 2019 10:48 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഫെ​സ്റ്റി​ൽ പ്രാ​ദേ​ശി​ക സ​മി​തി​ക​ൾ​ക്ക് ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം. 19 മു​ത​ൽ 31 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് അ​വ​സ​രം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ക​ട്ട​പ്പ​ന ഫെ​സ്റ്റ് ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു. താ​ത്പ​ര്യ​മു​ള്ള സ​മി​തി​ക​ൾ 14-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ന്പ് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കെ.​പി. സു​മോ​ദ് - 9496209434, വി​നീ​ഷ് ജേ​ക്ക​ബ് - 9744632366.
ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കെ.​പി. സു​മോ​ദ്, ജോ​ർ​ജ് തോ​മ​സ്, ത​ങ്ക​ച്ച​ൻ പു​ര​യി​ട​ത്തി​ൽ, സു​ഗ​ത​ൻ ക​രു​വാ​റ്റ, ത​ങ്ക​ച്ച​ൻ വാ​ലു​മ്മേ​ൽ, ആ​റ്റ്ലി പി. ​ജോ​ണ്‍, ജു​വാ​ൻ ഡി. ​മേ​രി, വി​നീ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​രി​യ​ർ ഗൈ​ഡ​ൻ​സ്
സെ​മി​നാ​ർ
ക​ട്ട​പ്പ​ന ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് 27-ന് ​രാ​വി​ലെ 10.30-ന് ​ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തും. പ്ല​സ് വ​ണ്‍, പ്ല​സ് ടു, ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​മി​ത​മാ​യ സീ​റ്റ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 24-നു​മു​ന്പ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ഫെ​സ്റ്റ് സെ​മി​നാ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി പാ​റ​പ്പാ​യി, ക​ണ്‍​വീ​ന​ർ ഷാ​ജി നെ​ല്ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9744632366.
കാ​ലി, കി​ടാ​രി
പ്ര​ദ​ർ​ശ​നം
ക​ട്ട​പ്പ​ന ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് 26-ന് ​രാ​വി​ലെ പ​ത്തി​ന് കാ​ലി, കി​ടാ​രി പ്ര​ദ​ർ​ശ​ന മ​ത്സ​രം ന​ട​ത്തും. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കാ​ലി​ക​ൾ​ക്കും കാ​ലി​ത്തീ​റ്റ​യും ന​ൽ​കും. താ​ത്പ​ര്യ​മു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​ർ 23-ന് ​മു​ന്പ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്യ​ണം.
ക്വി​സ് മ​ത്സ​രം
ഫെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ 30-ന് ​രാ​വി​ലെ പ​ത്തി​ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം ന​ട​ത്തും. ഒ​രു സ്കൂ​ളി​ൽ​നി​ന്ന് ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ല്ല.
താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ സ്കൂ​ൾ, കോ​ള​ജ് അ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ​പ​ത്രം ഉ​ൾ​പ്പെ​ടെ 27-നു​മു​ന്പ് ര​ജി​സ്റ്റ​ർ​ചെ​യ്യ​ണം. ഫോ​ണ്‍: 9744632366. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 5000, 3000, 2000 രൂ​പ കാ​ഷ് പ്രൈ​സ് ന​ൽ​കും.