ഗ്രീ​ൻ ടീ ​പു​ര​സ്കാ​ര ജേ​താ​വി​നെ ആ​ദ​രി​ക്കും
Wednesday, December 11, 2019 10:47 PM IST
ക​ട്ട​പ്പ​ന: ഗ്രീ​ൻ ടീ ​പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​നാ​യ ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​നെ ലോ​ക തേ​യി​ല ദി​ന​മാ​യ 15-ന് ​ആ​ദ​രി​ക്കും. ഏ​ല​പ്പാ​റ കൊ​ച്ചു​ക​രു​ന്ത​രു​വി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എം.​കെ. കു​ഞ്ഞു​മോ​നാ​ണ് ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഗ്രീ​ൻ ടീ ​പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. 15-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​നും ഭാ​ര​വാ​ഹി​ക​ളും മ​റ്റു ക​ർ​ഷ​ക​രും​ചേ​ർ​ന്ന് കു​ഞ്ഞു​മോ​നെ വീ​ട്ടി​ലെ​ത്തി​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. ആ​ദ​രി​ക്ക​ൽ യോ​ഗ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​പ്ര​വ​ർ​ത്ത​ക​നും സാ​മു​ദാ​യി​ക സം​ഘ​ട​ന നേ​താ​വും മ​ല​നാ​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​ണ് കു​ഞ്ഞു​മോ​ൻ.
കു​രു​മു​ള​ക്, വാ​ഴ, കാ​പ്പി, തെ​ങ്ങ് കൃ​ഷി​ക​ൾ​ക്കു പു​റ​മേ മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്ത് തേ​യി​ല​കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. തേ​യി​ല​ച്ചെ​ടി​യു​ടെ പ​രി​പാ​ല​ന​വും കൊ​ളു​ന്തെ​ടു​പ്പും പൂ​ർ​ണ​മാ​യും കു​ഞ്ഞു​മോ​നും കു​ടു​ബാം​ഗ​ങ്ങ​ളു​മാ​ണ് ന​ട​ത്തു​ന്ന​ത്. തേ​യി​ല കൃ​ഷി​യി​ൽ പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി വി​ള​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ നേ​ടി​യ മി​ക​വാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. പു​ക​യി​ല​യും കാ​ന്താ​രി​യും സോ​പ്പും ക​ല​ർ​ന്ന മി​ശ്രി​ത​മാ​ണ് കീ​ട​നാ​ശി​നി​യാ​യി ചെ​ടി​യി​ൽ ത​ളി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി ഗ്രീ​ൻ ടീ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ കു​ഞ്ഞു​മോ​ൻ.