ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ക​രി​മ​ണ്ണൂ​ർ റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​നും മാ​ധ്യ​മ സെ​മി​നാ​റും നാ​ളെ
Wednesday, December 11, 2019 10:45 PM IST
തൊ​ടു​പു​ഴ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ക​രി​മ​ണ്ണൂ​ർ റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​നും മാ​ധ്യ​മ​ങ്ങ​ൾ ആ​ധു​നി​ക ത​ല​മു​റ​യ്ക്ക് അ​നു​ഗ്ര​ഹ​മോ അ​പ​ഭ്രം​ശ​മോ എ​ന്ന വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റും നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോന പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും.
ഡി ​എഫ്സി ​റീജൺ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം റീ​ജ​ണ്‍ ര​ക്ഷാ​ധി​കാ​രി റ​വ.​ഡോ. സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ത്ത​നാ​മുഴി ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണവും ന​ട​ത്തും.
ഡി ​എഫ്സി ​സോ​ണ്‍ ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി, വ​നി​താ വി​ഭാ​ഗം സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ഷീ​ല രാ​ജു പാ​ല​ക്ക​ൽ, സോ​ണ്‍ ട്ര​ഷ​റ​ർ ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് കെ.​ജെ.​തോ​മ​സ് ക​ണ്ട​ത്തി​ൻ​ക​ര സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ കു​ഴി​പ്പി​ള്ളി​ൽ ന​ന്ദി​യും പ​റ​യും.
സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ഡി​എ​ഫ്സി സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ സെ​മി​നാ​ർ ന​യി​ക്കും. ക​രി​മ​ണ്ണൂ​ർ റീ​ജ​ണി​ലെ 11 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ഡി​എ​ഫ്സി പ്ര​വ​ർ​ത്ത​ക​ർ, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, മാ​തൃ​വേ​ദി, വി​ൻ​സെ​ന്‍റ് ഡീ​പോ​ൾ പ്ര​വ​ർ​ത്ത​ക​ർ, മ​താ​ധ്യാ​പ​ക​ർ, മ​റ്റു സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.