കാ​ലി​ത്തീ​റ്റ​യ്ക്ക് വി​ല വ​ർ​ധി​പ്പി​ച്ചു; ക്ഷീ​ര ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Wednesday, December 11, 2019 10:45 PM IST
വ​ണ​പ്പു​റം: ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി കേ​ര​ള ഫീ​ഡ​സ് ക​ന്പ​നി കാ​ലി​ത്തീ​റ്റ​യ്ക്ക് വീ​ണ്ടും വി​ല വ​ർ​ധി​പ്പി​ച്ചു.
50 കി​ലോ ചാ​ക്കി​ന് 50 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ണി​ക്ക​ൻ​കു​ടിയി​ൽ ന​ട​ത്തി​യ ജി​ല്ലാ ക്ഷീ​രോ​ത്സ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജു ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ളെപ്പ റ്റി പ്ര​സം​ഗി​ക്കു​ക​യും മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ലാ ചെ​യ​ർ​മാ​നോ​ട് കാ​ലി​ത്തീ​റ്റ​യ്ക്ക് വി​ല വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​റ്റേ​ദി​വ​സം കാ​ലി​ത്തീ​റ്റ​യ്ക്ക് വി​ല വ​ർ​ധി​ച്ച​ത​താ​യി സം​ഘ​ങ്ങ​ൾ​ക്ക് അ​റി​യി​പ്പ് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.
പാ​ല് വി​ല വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും അ​തി​ന് ആ​നു​പാ​തി​ക​മാ​യി ക​ർ​ഷ​ക​ർ​ക്ക് വി​ല ല​ഭി​ക്കു​ന്നി​ല്ല. ഇ​പ്പോ​ൾ​ത​ന്നെ ക്ഷീ​ര​മേ​ഖ​ല​യി​ൽ നി​ന്നും കൃ​ഷി​ക്കാ​ർ പി​ൻ​തി​രി​യു​ക​യാ​ണ്. ഈ ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം തൊ​ടു​പു​ഴ താ​ലൂ​ക്ക് കേ​ര​ള മി​ൽ​ക്ക് സൊ​സൈ​റ്റി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​ടി. ജോ​ണി വ​ണ്ണ​പ്പു​റം, ആ​പ്കോ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​ജെ. മാ​നു​വ​ൽ കോ​ടി​ക്കു​ളം, പി.​പി. ജോ​സ് നെ​യ്യ​ശേ​രി, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സാ​ജു കു​ര്യാ​ക്കോ​സ് അ​മ​യ​പ്ര, ഫ്രാ​ൻ​സി​സ് സ്ക​റി​യ തെ​ന്ന​ത്തൂ​ർ, ര​മേ​ശ് തോ​ട്ട​ത്തി​ൽ തൊ​ടു​പു​ഴ, ജോ​ണ്‍​സ​ണ്‍ ഇ​ട​വെ​ട്ടി എ​ന്നി​വ​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി.