നെ​റ്റ്ബോ​ൾ പ​രി​ശീ​ല​നം
Wednesday, December 11, 2019 10:42 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ ഗെ​യിം​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നെ​റ്റ്ബോ​ളി​ൽ പ​രി​ശീ​ല​ക​രെ ക​ണ്ടെ​ത്തി കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി ര​ണ്ടാം വാ​രം തൊ​ടു​പു​ഴ​യി​ൽ ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു.
കാ​യി​ക അ​ധ്യാ​പ​ക​ർ, കാ​യി​ക താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ടീം ​രൂ​പീ​ക​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. മു​ൻ​കൂ​ട്ടി പേ​ര് ന​ൽ​കു​ന്ന 20 പേ​ർ​ക്കാ​ണ് അ​വ​സ​രം. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് റോ​ജി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ളേ​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ബെ​ന്നി മാ​ത്യു, നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. ര​വീ​ന്ദ്ര​ൻ, പോ​ൾ ഇ​ഞ്ചി​യാ​നി, ടി.​എം. സേ​തു , സ​ന്ദീ​പ് സെ​ൻ, ഡോ. ​ബോ​ബു ആ​ന്‍റ​ണി. എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 944 7753 482 എ​ന്ന ന​ന്പ​രി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം.