സ​ർ​വ​ക​ക്ഷി യോ​ഗം പ്ര​ഹ​സ​ന​മാ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Wednesday, December 11, 2019 10:42 PM IST
തൊ​ടു​പു​ഴ : ജി​ല്ല​യി​ൽ നി​ർ​മാ​ണ നി​യ​ന്ത്ര​ണം ഉ​ൾ​ക്കൊ​ള്ളു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കി​യ​തി​നെ ന്യാ​യീ​ക​രി​ച്ച റ​വ​ന്യൂ മ​ന്ത്രി​യു​ടെ നി​ല​പാ​ട് സ​ർ​ക്കാ​രി​ന്‍റെ ഉൗ​ദ്യോ​ഗി​ക നി​ല​പാ​ടാണെ ന്നും സ​ർ​വ​ക​ക്ഷി​യോ​ഗം 17 നു ​ചേ​രാ​നി​രി​ക്കെ മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ​ന്നും ഡി ​സി സി ​പ്ര​സി​സ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി​ക​ല്ലാ​ർ .
15 സെ​ന്‍റി​ൽ 1500 അ​ടി കെ​ട്ടി​ടം മ​തി​യെ​ന്ന ഉ​ത്ത​ര​വി​ൽ എ​ന്താ​ണ് തെ​റ്റ​ന്ന് ചോ​ദി​ക്കു​ന്ന റ​വ​ന്യൂ മ​ന്ത്രി ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ ര​ണ്ടാം​കി​ട പൗ​ര​ൻ​മാ​രാ​യി ക​ണ​ക്കാ​ക്കു​ക​യാ​ണ്. മ​റ്റ് ജി​ല്ല​ക​ളി​ലെ പ​ട്ട​യ​ഭൂ​മി ഉ​ട​മ​സ്ഥ​ർ​ക്കു​ള്ള എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ഇ​ടു​ക്കി​ക്കാ​ർ​ക്കും ല​ഭി​ച്ചേ മ​തി​യാ​വൂ. മ​ര​ടി​ലെ സ്ഥി​തി ഇ​ടു​ക്കി​യി​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​തെ​ന്ന് വാ​ദി​ക്കു​ന്ന മ​ന്ത്രി 1964, 1993 , ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ദേ​ദ​ഗ​തി വ​രു​ത്തി​ല്ലെ​ന്ന് തു​റ​ന്ന് സ​മ്മ​തി​ക്കു​ക​യാ​ണ്. ഉ​ത്ത​ര​വി​ൽ എ​ന്ത് കു​ഴ​പ്പ​മാ​ണു​ള്ള​തെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ആ​ളു​ക​ളെ ഇ​ള​ക്കി​വി​ട്ട് ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന​തി​ലേ​ക്ക് പോ​കു​ന്ന​ത് ശ​രി​യ​ല്ല​ന്നും പ​റ​ഞ്ഞ മ​ന്ത്രി ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ അ​ർ​ഥം ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​യോ എം​എ​ൽ​എ​മാ​രോ എ​ൽ ഡി ​എ​ഫ് നേ​തൃ​ത്വ​മോ മ​ന്ത്രി​യെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ല​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.