റോ​ട്ടാ​വൈ​റ​സ് പ്ര​തി​രോ​ധ മ​രു​ന്നുവി​ത​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, December 11, 2019 10:42 PM IST
തൊ​ടു​പു​ഴ: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 45 ദി​വ​സം പൂ​ർ​ത്തി​യാ​യ കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി റോ​ട്ടാ​വൈ​റ​സ് പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ആ​രം​ഭി​ച്ചു.

തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. പ്രി​യ നി​ർ​വ​ഹി​ച്ചു. ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​ആ​ർ. ഉ​മാ​ദേ​വി , മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പി.​എ.​ഷാ​ഹു​ൽ ഹ​മീ​ദ്, പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ. ​ഗി​രീ​ഷ് ഫ്രാ​ൻ​സി​സ്, എ​ൽ​എ​ച്ച്ഐ. പ്ര​സ​ന്ന​കു​മാ​രി, ജെഎ​ച്ച്ഐ പി.​ബി​ജു, പിആ​ർഒ റോ​ണി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.