ക്രൈ​സ്ത​വ​ർ നി​ർ​മ​ല​മാ​യ സ്നേ​ഹ​ത്തി​നു സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​വ​രാ​ക​ണം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ
Wednesday, December 11, 2019 10:42 PM IST
ക​ട്ട​പ്പ​ന: പ​രി​ശു​ദ്ധ​വും നി​ർ​മ​ല​വു​മാ​യ സ്നേ​ഹ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​വ​രാ​ക​ണം ക്രൈ​സ്ത​വ​രെ​ന്ന് പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ നാ​ലാം ദി​വ​സം വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളേ​യും അ​തി​ജീ​വി​ക്കാ​ൻ പ​ഠി​ച്ച​വ​രാ​ണ് ഹൈ​റേ​ഞ്ചി​ലെ ക്രൈ​സ്ത​വ​ർ. ലോ​ക​ത്തി​ലെ സ​ന്തോ​ഷ​ങ്ങ​ൾ ത്യ​ജി​ച്ച് ജീ​വി​ക്കു​ന്പോ​ഴാ​ണ് പ​രി​ശു​ദ്ധാ​ത്മാ​വ് ന​മ്മി​ൽ നി​റ​യു​ന്ന​ത്.

പ​രി​ശു​ദ്ധാ​ത്മാ​വ് നി​റ​ഞ്ഞ​വ​ർ​ക്കേ വി​ശു​ദ്ധ ജീ​വി​തം ന​യി​ക്കാ​ൻ ക​ഴി​യൂ.
എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളേ​യും അ​തി​ജീ​വി​ക്കാ​ൻ പ​രി​ശു​ദ്ധാ​ത്മാ​വ് ന​മു​ക്ക് ശ​ക്തി​ന​ൽ​കു​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് വാ​ലു​മ്മേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ആ​രാ​ധ​ന​യും ന​ട​ത്തി.

ക​ണ്‍​വ​ൻ സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30-ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ഉ​പ്പു​ത​റ ഫൊ​റോ​ന​യി​ലെ വൈ​ദീ​ക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​ഡാ​നി​യേ​ൽ പു​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും.