പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യി​ൽ കോ​ണ്‍​ഗ്ര​സ് - കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​ർ​ക്കം
Tuesday, December 10, 2019 11:05 PM IST
നെ​ടു​ങ്ക​ണ്ടം: ഫ​ണ്ട് വി​നി​യോ​ഗ​ത്തെ​ചൊ​ല്ലി നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ത​ർ​ക്കം. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ മെ​റ്റീ​രി​യ​ൽ വ​ർ​ക്കി​ന് അ​നു​വ​ദി​ച്ച ഫ​ണ്ടി​ന്‍റെ പേ​രി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് - കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് റാ​ണി തോ​മ​സ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ബി​ജു എ​ന്ന​ിവ​ർ ഇ​റ​ങ്ങി​പ്പോ​യ​ത്.

ന​ട​പ്പ് സാ​ന്പ​ത്തി​ക​വ​ർ​ഷം മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ർ​ഡു​ക​ളി​ലെ​യും തൊ​ഴി​ലു​റ​പ്പ് മെ​റ്റീ​രി​യി​ൽ വ​ർ​ക്കി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ മൂ​ന്നു​കോ​ടി രൂ​പ പ​ഞ്ചാ​യ​ത്തി​ന് സ്വാ​ഭാ​വി​ക​മാ​യി ല​ഭി​ക്കു​ന്ന​തും ര​ണ്ടു​കോ​ടി രൂ​പ പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച അ​ഡീ​ഷ​ണ​ൽ ആ​ക്ഷ​ൻ ഫ​ണ്ടു​മാ​ണ്.

അ​ഡീ​ഷ​ണ​ൽ ആ​ക്ഷ​ൻ ഫ​ണ്ട് പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം കൂ​ടു​ത​ലു​ണ്ടാ​യ വാ​ർ​ഡു​ക​ൾ​ക്ക് കൂ​ടു​ത​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​വു​ള്ള വാ​ർ​ഡു​ക​ളി​ൽ അ​തി​ന് ആ​നു​പാ​തി​ക​മാ​യും വി​ഭ​ജി​ച്ചു​ന​ൽ​കി​യാ​ണ് ജ​നു​വ​രി 17-ന് ​ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഇ​ത് പി​ന്നീ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ജെ​പി​സി അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും​ചെ​യ്തു.

എ​ന്നാ​ൽ പ​ദ്ധ​തി​പ്ര​കാ​രം ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ നി​ല​വി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന ഫ​ണ്ട് വി​ഭ​ജ​ന​ത്തി​ൽ പു​നഃ​ക്ര​മീ​ക​ര​ണം വേ​ണ​മെ​ന്ന് ചി​ല കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​നി പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്തി പ​ദ്ധ​തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സ​മ​ർ​പ്പി​ച്ചാ​ൽ 2020 മാ​ർ​ച്ചി​നു​ള്ളി​ൽ ജെ​പി​സി അം​ഗീ​കാ​രം ല​ഭി​ക്കി​ല്ല. അ​തി​നാ​ൽ ഫ​ണ്ട് ന​ഷ്ട​മാ​കു​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യോ​ഗ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തെ​ന്ന് ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ പ​റ​ഞ്ഞു.

പ്ര​ള​ത്തി​നു​ശേ​ഷം പ​ഞ്ചാ​യ​ത്തി​ലെ പ​ല ഗ്രാ​മീ​ണ റോ​ഡു​ക​ളും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​പ്ര​കാ​രം ത​ക​ർ​ന്ന റോ​ഡു​ക​ളെ​ല്ലാം ഉ​ട​ൻ കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​മെ​ന്നി​രി​ക്കെ ഫ​ണ്ട് പാ​ഴാ​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ അ​ഡീ​ഷ​ണ​ൽ ആ​ക്ഷ​ൻ ഫ​ണ്ടി​ൽ 1.5 കോ​ടി​യോ​ളം രൂ​പ കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മാ​യാ​ണ് അ​നു​വ​ദി​ച്ചു​വ​ന്നി​രി​ക്കു​ന്ന​ത്. ആ​ക്ഷ​ൻ ഫ​ണ്ടാ​യി ല​ഭി​ച്ച ര​ണ്ടു​കോ​ടി രൂ​പ​യും തു​ല്യ​മാ​യി വീ​തി​ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം. ഇ​തി​നെ ചോ​ദ്യം​ചെ​യ്താ​ണ് മൂ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം പ​റ​ഞ്ഞു. ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ച്ചാ​ൽ അ​വി​ശ്വാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.