ഗാ​ന്ധിപ്ര​തി​മ വൃ​ത്തി​യാ​ക്കി
Tuesday, December 10, 2019 11:03 PM IST
പാ​റ​ത്തോ​ട്: പ്ര​തി​രോ​ധ വ​കു​പ്പ് ന​ട​ത്തു​ന്ന സ്വഛ​ത പ​ക്ക​വാ​ഡ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ലെ ഗാ​ന്ധി​പ്ര​തി​മ വൃ​ത്തി​യാ​ക്കി. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​പി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി.​വി. ലൂ​ക്ക, എ​ൻ​സി​സി ഓ​ഫീ​സ​ർ മ​ധു കെ. ​ജ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.