റോ​ഡു​ക​ൾ പു​ന​രു​ദ്ധ​ാരണത്തിൽ അ​നാ​സ്ഥ​യെ​ന്ന് ആ​ക്ഷേ​പം
Tuesday, December 10, 2019 11:03 PM IST
നെ​ടു​ങ്ക​ണ്ടം: നാ​ളു​ക​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി ആ​ക്ഷേ​പം. നെ​ടു​ങ്ക​ണ്ട​ത്തെ യൂ​ണി​വേ​ഴ്സി​റ്റി ന​ഴ്സിം​ഗ് കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡാ​ണ് മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ദി​നം​പ്ര​തി സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണ് ന​ട​ന്നു​പോ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ ത​ക​ർ​ന്ന​ത്. ചെ​റി​യ മ​ഴ​പെ​യ്താ​ൽ​പോ​ലും ഈ ​റോ​ഡി​ൽ വെ​ള്ളം ത​ളം​കെ​ട്ടി നി​ൽ​ക്കും. വ​ലി​യ മ​ഴ​പെ​യ്യു​ന്ന​തോ​ടെ റോ​ഡ് വെ​ള്ളം മൂ​ടി​യ അ​വ​സ്ഥ​യി​ലാ​കും. ഇ​തോ​ടെ വെ​ള്ള​ത്തി​ലൂ​ടെ ഇ​റ​ങ്ങി​മാ​ത്ര​മേ ആ​ളു​ക​ൾ​ക്ക് ന​ട​ന്നു​പോ​കാ​ൻ ക​ഴി​യൂ.

ഈ​ഭാ​ഗ​ത്തെ ടാ​റിം​ഗ് പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നാ​ൽ ഇ​തു​വ​ഴി ന​ട​ന്നു​വ​രു​ന്ന​വ​രി​ൽ പ​ല​രും കാ​ൽ​വ​ഴു​തി ചെ​ളി​വെ​ള്ള​ത്തി​ൽ വീ​ഴു​ന്ന​തും പ​തി​വാ​ണ്. നി​ര​വ​ധി​ത​വ​ണ പ്ര​ദേ​ശ​വാ​സി​ക​ളും കോ​ള​ജ് അ​ധി​കൃ​ത​രും റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ​കു​റി​ച്ച് പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​ക​ളും നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.