കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും
Tuesday, December 10, 2019 11:01 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും. ഇ​ന്ന​ലെ ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്കം​കു​റി​ച്ച് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ശി​ശു​ക്ക​ളു​ടെ മ​ന​സോ​ടെ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ദൈ​വി​ക ര​ഹ​സ്യ​ങ്ങ​ൾ വെ​ളി​പ്പെ​ടും. ദൈ​വ​ത്തെ മു​റു​കെ പി​ടി​ക്കു​ന്ന​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ എ​ല്ലാം ദൈ​വം നി​റ​വേ​റ്റി​ത്ത​രും. എ​ന്നാ​ൽ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ങ്ങ​നെ​യു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്ന് മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു.പ​രി​ശു​ദ്ധ കു​ർ​ബാ​ന സ്നേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ​മാ​ണ്. പ​രി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​രി​ച്ച ന​മ്മ​ളെ ഭ​യ​പ്പെ​ടു​ത്താ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ക​ണ്‍​വ​ൻ​ഷ​ന്‍റെ നാ​ലാം​ദി​ന​മാ​യ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ജ​പ​മാ​ല, 4.30-ന് ​പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. മു​ണ്ടി​യെ​രു​മ ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും.

ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പ​ന ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30-ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ഉ​പ്പു​ത​റ ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​ഡാ​നി​യേ​ൽ പൂവ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും.