ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണം: പി.​ജെ. ജോ​സ​ഫ്
Tuesday, December 10, 2019 11:00 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യാ​ണ് ക​ഴി​ഞ്ഞ ആ​റി​ന് നി​യ​മ​സ​ഭ​യി​ൽ ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ൻ നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി​യും ന​ൽ​കു​ക​യു​ണ്ടാ​യി. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ 64-ലെ ​ഭൂ​പ​തി​വ് ച​ട്ട​ഭേ​ദ​ഗ​തി വ​രു​ത്തു​ക മാ​ത്ര​മാ​ണ് ശാ​ശ്വ​ത​മാ​യ പോം​വ​ഴി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലു​ടെ അ​വ​ത​രി​പ്പി​ച്ച പി.​ജെ. ജോ​സ​ഫി​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ദ​രി​ച്ചു.

യോഗത്തിൽ നേതാക്കളായ തോ​മ​സ് പെ​രു​മ​ന, ഷീ​ല സ്റ്റീ​ഫ​ൻ, എം.​മോ​നി​ച്ച​ൻ, ജോ​യി കൊ​ച്ചു ക​രോ​ട്ട്, സി​നു വാ​ലു​മ്മേ​ൽ, ടി.​ജെ ജേ​ക്ക​ബ്, രാ​ജു തോ​മ​സ്, കെ.​എ. പ​രീ​ത്, ഫി​ലി​പ്പ് ജി. ​മ​ല​യാ​റ്റ്, എം.​ജെ. കു​ര്യ​ൻ, തോ​മ​സ് തെ​ക്കേ​ൽ, എ​ബി തോ​മ​സ്, വ​ർ​ഗീ​സ് സ​ക്ക​റി​യ, ബാ​ബു കീ​ച്ചേ​രി, ചെ​റി​യാ​ൻ പി. ​ജോ​സ​ഫ്, ഷൈ​നി സ​ജി, മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത്, പി.​പി. ജ​യിം​സ്, എ​ൻ.​ജെ. ചാ​ക്കോ​ച്ച​ൻ, സെ​ലി​ൻ വി​ൻ​സെ​ന്‍റ്, ജേ​ക്ക​ബ് പ​ന​ന്താ​നം, ഫി​ലി​പ്പ് ചേ​രി​യി​ൽ, ഉ​ദീ​ഷ് ഫ്രാ​ൻ​സി​സ്, സാം ​ജോ​ർ​ജ്, ജോ​മ​റ്റ് ഇ​ളം​തു​രു​ത്തി​യി​ൽ, സാ​വി​യോ പ​ള്ളി​പ്പ​റ​ന്പി​ൽ, എ​ബി​ൻ വാ​ട്ട​പ്പി​ള്ളി​ൽ, ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, ലൂ​ക്കാ​ച്ച​ൻ മൈ​ലാ​ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.