പെ​രി​യാ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, December 10, 2019 11:00 PM IST
ഇ​ടു​ക്കി: വി​വ​ര​സാ​ങ്ക​തി​ക​വി​ദ്യ​യു​ടെ പ്ര​യോ​ജ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​വു​മാ​യി എ​ത്തി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച സ്മാ​ർ​ട്ട് വി​ല്ലേ​ജി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​യാ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് യാ​ഥാ​ർ​ത്ഥ്യ​മാ​യി. സ്മാ​ർ​ട്ട് വി​ല്ലേ​ജി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​മി​തി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ എ​സ്.​ബി​ജു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​രി​പ്പി​ടം, ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം, ടോ​യി​ല​റ്റ്, ഓ​ഫീ​സ് റൂം, ​ഡൈ​നിം​ഗ് റൂം ​തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി സ്പ്രിം​ഗ് വാ​ലി​യി​ലാ​ണ് 33 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പെ​രി​യാ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ.​എ​സ്.​ബി​ജി​മോ​ൾ എം.​എ​ൽ എ ​അ​നു​വ​ദി​ച്ച ര​ണ്ടു ല​ക്ഷം വി​നി​യോ​ഗി​ച്ചാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പീ​രു​മേ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് സ​ണ്ണി, കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ്, വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ജ​യ​കു​മാ​രി ഉ​ദ​യ​സൂ​ര്യ​ൻ, കു​ഞ്ഞു​മോ​ൾ ചാ​ക്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​യി, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ജോ​സ് ഫി​ലി​പ്പ്, എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, എ.​വി.​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ഡി​എം ആ​ന്‍റ​ണി സ​ക്ക​റി​യ സ്വാ​ഗ​ത​വും ത​ഹ​സി​ൽ​ദാ​ർ എം.​കെ. ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.