ലോ​ട്ട​റി ഓ​ഫീ​സു​ക​ളി​ലെ അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണം-തോ​മ​സ് ക​ല്ലാ​ട​ൻ
Monday, December 9, 2019 10:30 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ലെ ഭാ​ഗ്യ​ക്കു​റി വി​ത​ര​ണ​രം​ഗ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​ത് ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ലും സ​ബ് ഓ​ഫീ​സു​ക​ളാ​യ അ​ടി​മാ​ലി, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണെ​ന്ന് കേ​ര​ള ലോ​ട്ട​റി ഏ​ജ​ൻ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ല്ലാ​ട​ൻ പ​റ​ഞ്ഞു. തൊ​ടു​പു​ഴ ലോ​ട്ട​റി ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സാ​ധാ​ര​ണ​ക്കാ​രാ​യ ഏ​ജ​ന്‍റ് മാ​ർ​ക്ക് നി​യ​മ​പ​ര​മാ​യി കി​ട്ടേ​ണ്ട ടി​ക്ക​റ്റു​ക​ൾ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​കാ​തെ വ​ൻ​കി​ട ലോ​ട്ട​റി മാ​ഫി​ക​ക​ൾ​ക്ക് മ​റി​ച്ച് ന​ൽ​കു​ന്ന ജോ​ലി​യാ​ണ് ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ് ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന അ​ഴി​മ​തി​യെ കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തെ​ക്കും​ഭാ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ൻ, നേ​താ​ക്ക​ളാ​യ ലെ​ജി വി​ജ​യ​ൻ, ജെ​യിം​സ് അ​ധി​കാ​രം, എ​ൻ.​ഐ. ബെ​ന്നി, ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, കെ .​പി. റോ​യ്, മ​നോ​ജ് കോ​ക്കാ​ട​ൻ, പി.​സി. ജോ​സ​ഫ്, ടി.​പി. ജോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഗാ​ന്ധി സ്ക്വ​യ​റി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് പി. ​പൗ​ലോ​സ്, പി.​പി. ത​ങ്ക​പ്പ​ൻ, ടോ​മി സെ​ബാ​സ്റ്റ്യ​ൻ, ജോ​ണ്‍​സ​ണ്‍ തൊ​ട്ടി​യി​ൽ, പ്ര​ഭാ​ക​ര​ൻ, വ​ത്സ​മ്മ, ആ​ലീ​സ്, കെ.​ജെ.​സി​ബി, കെ.​യു. മേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.