സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ മു​ട്ടം ഷ​ന്താ​ൾ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ
Monday, December 9, 2019 10:30 PM IST
തൊ​ടു​പു​ഴ: മു​ട്ടം ഷ​ന്താ​ൾ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ. 1994ൽ ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ എ​ന്ന പേ​രി​ൽ 120 വി​ദ്യാ​ർ​ഥി​ക​ളു​മാ​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ഇ​ന്ന് 1500 വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ അ​ധ്യ​യ​നം ന​ട​ത്തു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച ഷാ ​ബെ​ല്ലോ, ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് 16ന് ​പ​രി​സ​മാ​പ്തി കു​റി​ക്കും. വി​ദ്യാ​ഭ്യാ​സ , സാ​മൂ​ഹി​ക , ക​ലാ കാ​യി​ക മി​ക​വി​ന് അം​ഗീ​കാ​ര​മാ​യി 2014 ൽ ​ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ അ​വാ​ർ​ഡും സി​ബി​എ​സ് ഇ​യു​ടെ സ്പോ​ർ​ട്സ് പ്രൊ​മോ​ഷ​ൻ അ​വാ​ർ​ഡും സ്കൂ​ളി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ സി ​ബി എ​സ് ബാ​സ്ക​റ്റ്ബാ​ൾ കി​രീ​ടം മൂ​ന്നാം ത​വ​ണ​യും ഷ​ന്താ​ൾ നി​ല​നി​ർ​ത്തി. 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2 .30നു ​പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് സ്പെ​ഷ​ൽ സ്റ്റാ​ന്പും പ്ര​ഥ​മ​ദി​ന ക​വ​ർ പ്ര​കാ​ശ​ന​വും സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നി​ർ​വ​ഹി​ക്കും. 13ന് രാ​വി​ലെ തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണം തൊ​ടു​പു​ഴ ഡി ​വൈ എ​സ്പി കെ.​പി.​ജോ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
തു​ട​ർ​ന്ന് മു​ട്ടം കോ​ട​തി ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു വ​ർ​ണാ​ഭ​മാ​യ കു​ട്ടി​ക​ളു​ടെ ജൂ​ബി​ലി വി​ളം​ബ​ര ജാ​ഥ മു​ട്ടം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​ച്ചേ​രും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കി​ഡ്സ് ഫെ​സ്റ്റ് ന​ട​ത്തും.
4.30ന് ​ന​ട​ക്കു​ന്ന ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, മു​ൻ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ. ​കു​ര്യാ​ക്കോ​സ് കു​ന്പ​ള​ക്കു​ഴി, എ​സ് എ ​ബി എ​സ് മ​ദ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ലി​സി വ​ട​ക്കേ ചി​റ​യ​ത്ത്, ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ന​ന്ദ​കി​ഷോ​ർ ബാ​ബു, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ് ലി​ൻ എ​സ് എ ​ബി എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1.25 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ഒ​രു വീ​ടി​ന്‍റെ ന​വീ​ക​ര​ണം ന​ട​ത്തി. എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലും മൂ​ല​മ​റ്റ​ത്തെ അ​സീ​സി സ്നേ​ഹ ഭ​വ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും ന​ൽ​കി​വ​രു​ന്നു.​കാ​ൻ​സ​ർ രോ​ഗി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി. അ​വ​രു​ടെ ചി​കി​ത്സാ സ​ഹാ​യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​
മു​ട്ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്രി​ക​ർ​ക്ക് വി​ജ്ഞാ​ന സ്രോ​ത​സാ​യി ലൈ​ബ്ര​റി ആ​രം​ഭി​ക്കു​ന്ന​തി​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ് ലി​ൻ എ​സ് ബി ​എ​സ്, പി ​ടി എ ​പ്ര​സി​ഡ​ന്‍റ്് മൈ ​മ​നോ​ജ് ബെ​ഞ്ച​മി​ൻ, അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ജോ​ണ്‍, അ​ക്കാ​ദ​മി​ക് ഡീ​ൻ വി​ജു പോ​ൾ, സീ​നി​യ​ർ അ​ധ്യാ​പി​ക ബീ​ന സ​ണ്ണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​എ​സ്. മ​നോ​ജ്, പി​ടി അ​ധ്യാ​പ​ക​ൻ അ​ല​ൻ സി. ​ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.