ഭൂ​മി​യു​ടെ ന്യാ​യ വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ക്ക​രു​ത് - ക​ർ​ഷ​ക യൂ​ണി​യ​ൻ.എം
Monday, December 9, 2019 10:30 PM IST
തൊ​ടു​പു​ഴ:​ഭൂ​മി​യു​ടെ ന്യാ​യ​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഭൂ​മി​ക്ക് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള ന്യാ​യ​വി​ല വ​ള​രെ ഉ​യ​ർ​ന്ന നി​ര​ക്കി​ലു​ള്ള​താ​ണ്. സ​ർ​ക്കാ​ർ നി​ശ്ച​യി​ട്ടു​ള്ള ന്യാ​യ വി​ല​യ്ക്ക് ഭൂ​മി വാ​ങ്ങു​വാ​ൻ ആ​രും ത​യാ​റാ​കാ​ത്ത അ​വ​സ്ഥ​യാ​ണ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​രു​ടെ മേ​ൽ വീ​ണ്ടും സാ​ന്പ​ത്തി​ക ബാ​ധ്യ​ത അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​യി​രി​ക്കും ഭൂ​മി​യു​ടെ ന്യാ​യ വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സം​ജാ​ത​മാ​കു​ന്ന​തെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
പു​തി​യ ശ​ന്പ​ള ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​രു​ടെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ക​ർ​ഷ​ക​രു​ടെ മേ​ൽ സാ​ന്പ​ത്തി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ച്ചാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം നേ​തൃ​ത്വം ന​ല്കും. 1964 മു​ത​ൽ ന​ട​ത്തി​യി​ട്ടു​ള്ള ആ​ധാ​ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് സ്റ്റാ​ന്പ് ഫീ​സും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും കു​റ​ഞ്ഞു​പോ​യി എ​ന്ന് ആ​രോ​പി​ച്ച് ക​ർ​ഷ​ക​രെ ഞെ​ക്കി പി​ഴി​ഞ്ഞ് കൊ​ണ്ടി​രി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഉ​ട​ൻ നി​ർ​ത്തി വ​യ്ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ക​ർ​ഷ​ക യൂ​ണി​യ​ൻ തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൊ​ന്നാ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ കെ.​ഐ.​ആ​ന്‍റ​ണി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, മാ​ത്യു വാ​രി​കാ​ട്ട് ,അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, സ​ജി മൈ​ലാ​ടി, വി​ൻ​സ് ക​ള​പ്പു​ര,ജോ​ജി വാ​ത​ല്ലൂ​ർ,സൈ​മ​ണ്‍ തേ​ക്കു​മ​ല,മാ​ത്യു പൊ​ട്ട​ൻ​പ്ലാ​വി​ൽ, ജോ​യി ചെ​ന്പ​ര​ത്തി, അ​പ്പ​ച്ച​ൻ നെ​ല്ലി​ക്കു​ന്നേ​ൽ, ഫ്രാ​ൻ​സി​സ് ഉ​ള്ളാ​ട്ടി​ൽ, തോ​മ​സ് കാ​ഞ്ഞി​ര​കൊ​ന്പി​ൽ, സ​ണ്ണി വെ​ട്ടി​ക്കു​ഴി ,സി.​സി. ജോ​ർ​ജ്, ജോ​ർ​ജ് മ​ണ്ണാം​തു​ര​ത്തി​ൽ, ജോ​ജോ മ​ഠ​ത്തി​നാ​ൽ തോ​മ​സ് കി​ഴ​ക്കേ പ​റ​ന്പി​ൽ, ജോ​ണി ചെ​മ്മ​ര​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.