കേ​ര​ളാ കോ​ണ്‍​ഗ്ര​സ്.എം ​ജി​ല്ലാ ക​മ്മി​റ്റി ഇ​ന്ന്
Monday, December 9, 2019 10:30 PM IST
തൊ​ടു​പു​ഴ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജോസഫ് വിഭാഗം ജി​ല്ലാ ക​മ്മി​റ്റി ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ചെ​റു​തോ​ണി സ്റ്റോ​ണേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​ണ് യോ​ഗം ചേ​രു​ന്ന​ത്. പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ. പ​ങ്കെ​ടു​ക്കും.

അ​ങ്ക​ണ​വാ​ടി സ്റ്റാ​ഫ്
അ​സോ.

ചെ​റു​തോ​ണി: അ​ങ്ക​ണ​വാ​ടി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി പ്രോ​ജ​ക്ട് ക​ണ്‍​വ​ൻ​ഷ​ൻ 14-ന് ​രാ​വി​ലെ 10-ന് ​ചെ​റു​തോ​ണി ഷി​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ര​മേ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഇ​ടു​ക്കി പ്രോ​ജ​ക്ട് പ്ര​സി​ഡ​ന്‍റ് എം.​കെ. ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പൊ​ന്ന​മ്മ ത​ങ്ക​ച്ച​ൻ, സി.​ജി. ഷീ​ല, സെ​ക്ര​ട്ട​റി റി​ന്‍റു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ളി തോ​മ​സ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സാ​ലി ജോ​ർ​ജ്, കെ.​എ​ൻ. ബി​നോ​ദി​നി, പി.​എ. ലീ​ല, കെ.​പി. പ്ര​സ​ന്ന​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.