മ​ന്ത്രി​മാ​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ബാ​ധ്യ​ത​യു​ണ്ട്: എം.​എം. മ​ണി
Monday, December 9, 2019 10:29 PM IST
അ​ടി​മാ​ലി: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ സം​ഘാ​ട​ക​രെ രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി.
ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​രു​ന്ന കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ സ്ഥ​ല​പ​രി​മി​തി​യാ​യി​രു​ന്നു മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്. ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്ത​വേ​യാ​യി​രു​ന്നു സം​ഘാ​ട​ക​രെ മ​ന്ത്രി വി​മ​ർ​ശി​ച്ച​ത്.
സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​വ​രി​ൽ ചി​ല​ർ​ക്ക് ഇ​രി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ നി​ൽ​ക്കു​ന്ന​ത് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഇ​തേ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘാ​ട​ക​ർ​ക്കു​നേ​രെ​യു​ള്ള എം.​എം. മ​ണി​യു​ടെ വി​മ​ർ​ശ​നം.
ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​രീ​തി​യി​ൽ ഒ​ഴു​കാ​നാ​ണെ​ങ്കി​ൽ പി​ന്നെ മ​ന്ത്രി​മാ​രു​ടെ ആ​വ​ശ്യ​മെ​ന്താ​ണെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. മ​ന്ത്രി​മാ​രെ​ന്ന നി​ല​യി​ൽ ത​ങ്ങ​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബാ​ധ്യ​ത​യു​ണ്ട്. ആ​ളു​ക​ളെ കൂ​ടു​ത​ൽ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ൾ സ​മ്മേ​ള​ന​ത്തി​നാ​യി സ​ജ്ജ​മാ​ക്കാ​മാ​യി​രു​ന്നെ​ന്നും പ​രി​പാ​ടി തൊ​ടു​പു​ഴ​യി​ൽ​നി​ന്നും അ​ടി​മാ​ലി​യി​ലേ​ക്ക് മാ​റ്റി​യ​ത് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​ത്ര പി​ടി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി തു​റ​ന്ന​ടി​ച്ചു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​ഡി​റ്റോ​റി​യ​ത്തി​നു​പു​റ​ത്ത് ദേ​ശീ​യ പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ന്നു​വീ​ണ​തും ആ​ക്ഷേ​പ​ത്തി​ന് ഇ​ട​വ​രു​ത്തി. ശ​ക്ത​മാ​യ കാ​റ്റു വീ​ശി​യ​തി​നെ​തു​ട​ർ​ന്ന് ക​വാ​ടം ത​ക​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ൽ പ​തി​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​യി​രു​ന്നു സം​ഭ​വ​സ​മ​യ​ത്ത് റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്ന​തെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ത്തി​ന് ഇ​ട​വ​രു​ത്തു​മാ​യി​രു​ന്നു.
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ന്ത്രി​മാ​ർ മ​ട​ങ്ങും​മു​ന്പേ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ​ചേ​ർ​ന്ന് ത​ക​ർ​ന്ന ക​വാ​ട​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ എ​ടു​ത്തു​നീ​ക്കി.