പ​ട്ട​യ​മേ​ള ജ​നു​വ​രി 15 ന​കം; ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Monday, December 9, 2019 10:29 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ പ​ട്ട​യ​മേ​ള ജ​നു​വ​രി 15 ന​കം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​ൻ. പ​ട്ട​യ​വി​ത​ര​ണ ന​ട​പ​ടി​ക​ളു​ടെ ചേംബ​റി​ൽ ചേ​ർ​ന്ന റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷ​മു​ള്ള ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത്തെ പ​ട്ട​യ​മേ​ള​യാ​ണ് ജ​നു​വ​രി​യി​ൽ ന​ട​ത്തു​ക. 1993ലെ ​വ​ന​ഭൂ​മി ക്ര​മീ​ക​ര​ണ റൂ​ൾ പ്ര​കാ​ര​വും 1964ലെ ​ഭൂ​മി​പ​തി​വു ച​ട്ട​പ്ര​കാ​ര​വു​മു​ള്ള പ​ട്ട​യ​ങ്ങ​ളാ​ണു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ ഭൂ​മി​പ​തി​വ് ഓ​ഫീ​സു​ക​ളാ​യ പീ​രു​മേ​ട്, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, മു​രി​ക്കാ​ശേ​രി, ഇ​ടു​ക്കി, ക​രി​മ​ണ്ണൂ​ർ, രാ​ജ​കു​മാ​രി എ​ന്നി​വിടങ്ങളിലും ഇ​ടു​ക്കി, തൊ​ടു​പു​ഴ, ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട് താ​ലൂ​ക്കാ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​വ​സാ​ന​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഉ​പാ​ധി ഇ​ല്ലാ​ത്ത പ​ട്ട​യ​ങ്ങ​ളാ​ണു വി​ത​ര​ണ​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. സ​ർ​ക്കാ​ർ നേ​ര​ത്തേ ത​ന്നെ പ​ട്ട​യ​ത്തി​നു വ​രു​മാ​ന​പ​രി​ധി എ​ടു​ത്തു​ക​ള​ഞ്ഞ് ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ന്‍റ​ണി സ്ക​റി​യ, ആ​ർ​ഡി​ഒ അ​തു​ൽ സ്വാ​മി​നാ​ഥ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ എ​സ്. ഹ​രി​കു​മാ​ർ, സാ​ബു കെ. ​ഐ​സ​ക്, ജോ​ളി ജോ​സ​ഫ്, എം.​എ​ൻ. ര​തി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ .സ​തീ​ഷ്കു​മാ​ർ, ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ട് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കു​ട്ടി​ക്കാ​ന​ത്ത് ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ൽ 6065 പ​ട്ട​യ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്.
1167.6527 ഹെ​ക്ട​ർ ഭൂ​മി​ക്കു​ള്ള പ​ട്ട​യ​അ​വ​കാ​ശ​മാ​ണ് ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​ത്. 1993 റൂ​ൾ പ്ര​കാ​രം 1801 ഉം 1964 ​റൂ​ൾ പ്ര​കാ​രം 3958 ഉം ​കെ​ഡി​എ​ച്ച് ചട്ട പ്രകാരം 50 ഉം, ​മു​നി​സി​പ്പ​ൽ ചട്ട പ്രകാരം 13ഉം ​എ​ൽ​ടി ചട്ട പ്രകാരം 243 ഉം ​പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.