പ്ര​ള​യ ബാ​ധി​ത​ർ​ക്ക് റോ​ട്ട​റി ക്ല​ബ് ഏ​ഴു വീ​ടു​ക​ൾ കൈ​മാ​റി
Monday, December 9, 2019 10:27 PM IST
ചെ​റു​തോ​ണി: പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് റോ​ട്ട​റി ക്ല​ബ് കൊ​ച്ചി​ൻ മി​ഡ് ടൗ​ണ്‍ പ​ണി​ക​ഴി​പ്പി​ച്ചു​ന​ൽ​കി​യ ഏ​ഴു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം മു​രി​ക്കാ​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു.
കേ​ര​ള​ത്തി​ൽ 80 വീ​ടു​ക​ളാ​ണ് റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. അ​തി​ൽ 32 എ​ണ്ണം ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്. വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴെ​ണ്ണ​വും അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ൽ പ​തി​ന​ഞ്ചെ​ണ്ണ​വും വെ​ള്ള​ത്തൂ​വ​ലി​ൽ പ​ത്തു വീ​ടു​ക​ളു​മാ​ണ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത് . റോ​ട്ട​റി ക്ല​ബ് കൊ​ച്ചി​ൻ മി​ഡ് ടൗ​ണ്‍, റോ​ട്ട​റി ക്ല​ബ് ഓ​ഫ് ബ​ന്ദ​ർ സം​ഗ​യ് പെ​റ്റാ​നി, റോ​ട്ട​റി ക്ല​ബ് ഓ​ഫ് മു​രി​ക്കാ​ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.
ആ​ദ്യം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ റോ​ട്ട​റി കൊ​ച്ചി​ൻ മി​ഡ് ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം വെ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.