മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സ​ന്ദേ​ശ​വു​മാ​യി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ
Monday, December 9, 2019 10:27 PM IST
അ​ടി​മാ​ലി: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി നാ​ഷ​ണ​ൽ കേ​ഡ​റ്റ് കോ​ർ​പ്. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ലാ​യി എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ സ്വ​ച്ഛ ഭാ​ര​ത സ​ന്ദേ​ശ​റാ​ലി സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നാ​റി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ സ​ന്ദേ​ശ​റാ​ലി​യി​ൽ പ​ങ്കു​ചേ​ർ​ന്നു.
എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള 33 (കെ ​ബി) ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ​ന്ദേ​ശ റാ​ലി​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എ​ൻ.​വി. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ സി. ​സ​ജീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​റു​പ്പ് സ്വാ​മി പ്ര​സം​ഗി​ട്ടു​യ
നാ​നൂ​റോ​ളം എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്ത സ​ന്ദേ​ശ​റാ​ലി ബ്രി​ഗേ​ഡി​യ​ർ എ​ൻ.​വി. സു​നി​ൽ​കു​മാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നു​ള്ള പ​ത്ത് വെ​യി​സ്റ്റ് ബി​ന്നു​ക​ൾ എ​ൻ​സി​സി മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി.