ന​ടു​റോ​ഡി​ലെ കു​ഴി അ​ധി​കൃ​ത​ർ അ​ട​ച്ചി​ല്ല; കു​ഴി​യ​ട​ച്ച് നാ​ട്ടു​കാ​രു​ടെ ‘മ​ധു​ര​ പ്ര​തി​ഷേ​ധം’
Monday, December 9, 2019 10:27 PM IST
അ​റ​ക്കു​ളം: അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ത​ന്നെ കു​ഴി​യ​ട​ച്ചു. കു​രു​തി​ക്ക​ളം ഒ​ന്നാം വ​ള​വി​ലെ കു​ഴി​യാ​ണ് അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തി​യി​രു​ന്ന​ത്. തൊ​ടു​പു​ഴ - പു​ളി​യ​ൻ മ​ല സീ​സ്ഥാ​ന പാ​ത​യി​ലെ കു​രു​തി​ക്ക​ളം ഒ​ന്നാം വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വു കാ​ഴ്ച​യാ​ണ്. വ​ള​വി​ൽ റോ​ഡി​ന്‍റെ ന​ടു​വി​ലാ​യി വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​റ​ക്ക​മി​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം പ​തി​വാ​യി​രു​ന്നു.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ൽ ഏ​റെ​യും. കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ക്കു​ന്ന​തു മൂ​ല​വും ഇ​വി​ടെ അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ റോ​ഡി​ന്‍റെ ഇ​ട​തു വ​ശം വ​ലി​യ കൊ​ക്ക​യാ​ണെ​ങ്കി​ലും ഇ​വി​ടെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ല. വെ​ള​ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ മേ​ച്ചേ​രി​മ​ല​യു​ടെ സ​മീ​പ​ത്തു​ള​ള ഈ ​വ​ലി​യ കൊ​ക്ക​യി​ലേ​യ്ക്ക് വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​കൊ​ക്ക​യി​ലേ​യ്ക്കാ​ണ് ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും ഇ​പ്പോ​ൾ മാ​ലി​ന്യം ത​ള​ളു​ന്ന​ത്. ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​മാ​ണി​വി​ടം. കു​ഴി​യി​ൽ ചാ​ടാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് മു​ൻ​പ് സ​ർ​ക്കാ​രി​ന്‍റെ മ​രു​ന്നു​ക​യ​റ്റി​വ​ന്ന വാ​ഹ​നം ഈ ​കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യി.

നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ദി​വ​സ​വും ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഇ​ടു​ക്കി​യി​ൽ നി​ന്ന് ഇ​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ പെ​ടാ​റു​ള​ള​ത് . ഇ​വി​ടെ അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ പ്ര​യാ​സ​മാ​ണ്. മു​ൾ​പ​ട​ർ​പ്പും പാ​റ​ക്കെ​ട്ടും നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണി​വി​ടം. പാ​റ​ക്കെ​ട്ടാ​യ ഇ​വി​ടെ റോ​ഡി​ന് ആ​വ​ശ്യ​ത്തി​ന് വീ​തി​യി​ല്ല . ഇ​വി​ടു​ത്തെ കു​ഴി ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ത​ല വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ഴി വെ​ട്ടി​യ്ക്കു​ന്ന വാ​ഹ​നം തെ​ന്നി​മാ​റി വ​ല​തു വ​ശ​ത്ത് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​റോ​ഡി​ലെ മ​റ്റ് വ​ലി​യ വ​ള​വു​ക​ൾ​ക്ക് സം​ര​ക്ഷ​ണ​ഭി​ത്തി​യു​ണ്ട്. എ​ന്നാ​ൽ അ​പ​ക​ട​ക​ര​മാ​യ ഈ ​വ​ള​വി​ൽ മാ​ത്രം സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ല. ഏ​തെ​ങ്കി​ലും വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടാ​ൽ ത​ന്നെ ഇ​ടി​പ്പി​ച്ചു നി​ർ​ത്താ​നും സൗ​ക​ര്യ​മി​ല്ല.

ആ​ൾ താ​മ​സം കു​റ​വു​ള​ള ഇ​വി​ടെ രാ​ത്രി​യി​ലോ മ​റ്റോ ഒ​ര​പ​ക​ടം ഉ​ണ്ടാ​യാ​ൽ പു​റം ലോ​കം അ​റി​യു​ക​യി​ല്ല. സ​ർ​വീ​സ് വാ​ഹ​ന​ങ്ങ​ളും ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പ​ടെ നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സം​സ്ഥാ​ന പാ​ത​യു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രോ ജ​ന​പ്ര​തി​നി​ധി​ക​ളോ താ​ല്പ​ര്യം കാ​ണി​ക്കു​ന്നി​ല്ല. ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​യും, ഇ​ടു​ക്കി , ക​ട്ട​പ്പ​ന ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് പോ​കു​ന്ന മ​റ്റു സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ടം സം​ഭ​വി​ക്കാം. എ​ന്നി​ട്ടും ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള ആ​ളു​ക​ൾ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ക​ട​ന്നു​വ​ര​വോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

വ​ഴി പ​രി​ച​യ​മി​ല്ലാ​ത്ത​തും, വാ​ഹ​ന ഡ്രൈ​വിം​ഗി​ലു​ള്ള അ​വ്യ​ക്ത​ത​യു​മാ​ണ് റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം. വ​ള​വ് തി​രി​ഞ്ഞു വ​രു​ന്പോ​ൾ കു​ഴി​യി​ൽ ചാ​ടു​ന്ന​തും വ​ള​വി​ന് വീ​തി​യി​ല്ലാ​ത്ത​തു​ണ് അ​പ​ക​ട കാ​ര​ണം. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​ദ​ർ​ശ​ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ സ്വ​ന്തം ചെ​ല​വി​ൽ കു​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് മൂ​ടു​ക​യാ​യി​രു​ന്നു.